Join Whatsapp Group. Join now!
Aster MIMS 10/10/2023

തുകയുടെ പതിന്മടങ്ങ് തിരികെ നൽകാമെന്ന്​ വാഗ്​ദാനം ചെയ്​ത് കാസർകോട് സ്വദേശിയിൽ നിന്ന് 1.24 കോടി രൂപ തട്ടിയെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

Money fraud case; Two arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kasargodvartha.com 23.09.2021) തുകയുടെ പതിന്മടങ്ങ് തിരികെ നൽകാമെന്ന്​ വാഗ്​ദാനം ചെയ്​ത് കാസർകോട് സ്വദേശിയിൽ നിന്ന് 1.24 കോടി രൂപ തട്ടിയെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലത്തെ ഷീബ (42), തിരുവനന്തപുരത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.

  
Kollam, Kasaragod, Kerala, News, Fraud, Cheating, Arrest, Police, Thiruvananthapuram, Investigation, Complaint, Police-station, Money fraud case; Two arrested.



മൂന്നാട്ടെ ശശിധരനാണ് തട്ടിപ്പിന് ഇരയായത്. 24 കോടി രൂപ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ശശിധരനിൽ നിന്ന് 1.24 കോടി രൂപ കൈക്കലാക്കിയെന്നാണ് പരാതി. വൻ തുക നൽകുന്നതിന് മുന്നോടിയായി നിയമ നടപടികൾ പൂർത്തിയാക്കാനാണെന്ന് പറഞ്ഞാണ് 1.24 കോടി രൂപ വാങ്ങിയതെന്നും പ്രതികളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇവ അവരുടെ ബാങ്കിൽ അകൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നുവെന്നുമാണ് ശശിധരൻ പറയുന്നത്.

പ്രതികൾ വീണ്ടും 50 ലക്ഷം ആവശ്യപ്പെട്ടതോടെ തട്ടിപ്പ് ബോധ്യമാവുകയായിരുന്നു. തുടർന്ന് കാസർകോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അതേസമയം തട്ടിപ്പ് സംഘത്തിൽ കാസർകോട്ടെ തന്നെ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുളത്തൂപ്പുഴ, തിരുവനന്തപുരം, കാസർകോട് ഭാഗങ്ങളിലെ പലരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: Kollam, Kasaragod, Kerala, News, Fraud, Cheating, Arrest, Police, Thiruvananthapuram, Investigation, Complaint, Police-station, Money fraud case; Two arrested.



< !- START disable copy paste -->

Post a Comment