അധികൃതർ തിരിഞ്ഞുനോക്കുന്നില്ല; ഒടുവിൽ ടാറ്റ ആശുപത്രിക്ക് സമീപത്തെ പൊട്ടിപൊളിഞ്ഞ ദേശീയപാതയിലെ കുഴികൾ താത്കാലികമായടച്ച് നാട്ടുകാർ

കാസർകോട്: (www.kasargodvartha.com 19.09.2021) ടാറ്റ ആശുപത്രിക്ക് സമീപത്തെ പൊട്ടിപൊളിഞ്ഞ ദേശീയപാതയിലെ കുഴികൾ താത്കാലികമായടച്ച് നാട്ടുകാർ. തെക്കിൽ ഫെറിയിലെ നാട്ടുകാരും പരിസരവാസികളും ചേർന്നാണ് ഈ നന്മ പ്രവൃത്തി ചെയ്ത് നാടിന് മാതൃകയായത്.

   
Kasaragod, Kerala, News, Hospital, Road, Repairing, Natives, Vehicles, Locals repaired the damaged National Highway near the Tata Hospital.മുഴുവനായല്ലെങ്കിലും ഭാഗികമായി കല്ലും മറ്റും ഉപയോഗിച്ച് റോഡിലെ കുഴികളടച്ചതോടെ കാലങ്ങളായുള്ള ദുരിതത്തിനാണ് അറുതിയായത്. ഞായറാഴ്ച രാവിലെ മുതൽ തുടങ്ങിയ കുഴിയടക്കൽ പ്രവർത്തനം ഉച്ചയോടെ അവസാനിച്ചു.

മഹാമാരിക്കിടയിൽ വലിയ അപകടസാധ്യത ഉണ്ടായിരുന്നിട്ടും വളരെയധികം ശ്രദ്ധയും സുരക്ഷാ നടപടികളും സ്വീകരിച്ചാണ് മാതൃകാപ്രവർത്തനമുണ്ടായത്.

ജോലി ചെയ്യുന്ന സമയത്ത് കടന്നുപോയ വാഹനങ്ങളും ആളുകളും അവർക്ക് വേണ്ടി കയ്യടിക്കാനും പ്രോത്സാഹനം നൽകാനും മറന്നില്ല.


Keywords: Kasaragod, Kerala, News, Hospital, Road, Repairing, Natives, Vehicles, Locals repaired the damaged National Highway near the Tata Hospital.


< !- START disable copy paste -->

Post a Comment

Previous Post Next Post