കെ എസ് ആർ ടി സിയും പരിമിതമായ സെർവീസുകൾ മാത്രമാണ് നടത്തുന്നത്. കാസർകോട് - ചെർക്കള വഴി കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസുകൾ ഏറെ കുറവാണ്. കാസർകോട് - തലപ്പാടി റൂടിൽ കേരള ആർടിസി ബസുകൾ സെർവീസുകൾ നടത്തുന്നുണ്ടെങ്കിലും അത് പരിമിതം എണ്ണം മാത്രമാണ്. കർണാടക ബസുകൾ ഓടിത്തുടങ്ങാത്തത് യാത്രാദുരിതം ഇരട്ടിയാക്കുന്നു. അതിർത്തി നിയന്ത്രണങ്ങളിൽ കുടുങ്ങി മംഗളൂറിലേക്ക് ബസുകൾ ഓടുന്നുമില്ല.
ഈ റൂടുകളിൽ ചുരുക്കം സ്വകാര്യ ബസ് സെർവീസുകൾ മാത്രമാണുള്ളത്. ഞായറാഴ്ചകളിൽ സ്വകാര്യ ബസുകൾ സെർവീസ് നടത്തുന്നുമില്ല. ബസുകളുടെ കുറവുമൂലം വൈകുന്നേരങ്ങളിലും, രാവിലെയും യാത്രക്കാരെ കുത്തിനിറച്ചാണ് സെർവീസ്. കോവിഡ് പ്രതിസന്ധിക്കിടെ ഇത് രോഗവ്യാപനത്തിന് കാരണമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
മുമ്പ് കൃത്യമായ ഇടവേളകളിൽ ബസുകൾ സെർവീസ് നടത്തിയിരുന്നെങ്കിൽ ഇപ്പോൾ മണിക്കൂറുകയോളം യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. അത്യാവശ്യ കാര്യങ്ങൾക്കായി പോകുന്നവർ മറ്റു മാർഗങ്ങൾ തേടേണ്ട സ്ഥിതിയാണുള്ളത്. സാധാരണക്കാർക്ക് ഇത് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു. ഏഴ് മണിയോടെ തന്നെ ചില ഭാഗങ്ങളിലേക്കുള്ള ബസുകൾ സെർവീസ് നിർത്തുന്നതായും പരാതിയുണ്ട്. രാത്രി എട്ട്, ഒമ്പത് മണി വരെ ജോലി ചെയ്യുന്നവർ യാത്രാ മാർഗമില്ലാതെ പ്രയാസപ്പെടുന്നതും പതിവ് കാഴ്ചയാണ്.
ബസ് ഉടമകൾ ഉയർത്തുന്ന ആശങ്കകൾ പരിഹരിച്ച് കൂടുതൽ ബസ് സെർവീസ് നടത്താൻ സർകാർ അടിയന്തരമായി ഇടപെടണമെന്നാണ് ജനങ്ങൾ പറയുന്നത്. കെ എസ് ആർ ടി സിയും കൂടുതൽ ബസുകൾ ഓടിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, National highway, Bus, Lockdown, KSRTC, Payyannur, Kannur, Kanhangad, Cherkala, Mangalore, COVID-19, Bus-owners,Government,Traveling, Lack of bus service on National Highways.