Join Whatsapp Group. Join now!
Aster MIMS 10/10/2023

പട്ടയഭൂമിക്ക് പൊസിഷൻ സെർടിഫികെറ്റ് അനുവദിച്ചാൽ ഏത് ആവശ്യത്തിന് നൽകിയെന്ന് രേഖപ്പെടുത്തണം; പ്രതിസന്ധിയിലായി ഭൂവുടമകൾ

If position certificate is issued for leased land, purpose should be recorded #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
രാജപുരം: (www.kasargodvartha.com 13.09.2021) പട്ടയം ലഭിച്ച ഭൂമിക്ക് പൊസിഷൻ സെർടിഫികെറ്റ് അനുവദിക്കുമ്പോൾ ഭൂമി ഏത് ആവശ്യത്തിന് നൽകി എന്നത് രേഖപ്പെടുത്തണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതിസന്ധിയിലായി ഭൂവുടമകൾ. ഇതോടെ ഇത്തരം ഭൂവുടമകൾക്ക് വീട് വയ്ക്കുന്നതിനോ, മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്താനോ സാധിക്കാത്ത സ്ഥിതിയായി. ഭൂമി കൃഷി ആവശ്യത്തിന് വേണ്ടിയാണെങ്കിൽ അവിടെ മറ്റൊന്നും ചെയ്യാൻ സാധിക്കില്ല.

      
News, Kerala, Kasaragod, Rajapuram, Certificates, Village Office, Congress, Revenue Minister, If position certificate is issued for leased land, purpose should be recorded



ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൃഷി ആവശ്യത്തിനായി അനുവദിച്ച ഭൂമിയിൽ ആദ്യ കാലത്ത് വീട്, മറ്റു കെട്ടിടങ്ങൾ എന്നിവ നിർമിച്ചിരുന്നു. എന്നാൽ 2020ലെ സുപ്രീം കോ‌ടതി വിധിപ്രകാരം പ്രത്യേക ആവശ്യത്തിനായി നൽകിയ ഭൂമിക്ക് വിലേജിൽ നിന്ന് പൊസിഷൻ സെർടിഫികെറ്റ് നൽകുമ്പോൾ ഭൂമി നൽകിയത് പ്രത്യേക ആവശ്യത്തിനാണോ, അല്ലയോ എന്ന് രേഖപ്പെ‌ടുത്തമെന്നാണ് ചട്ടം. ഇതു പ്രകാരം ഇത്തരം ഭൂമിയിൽ കൃഷി മാത്രമേ നടത്താൻ സാധിക്കു.

ഇതോടെ പനത്തടി വിലേജ് പരിധിയിൽ വ്യാവസായിക ആവശ്യങ്ങൾക്കായി നിർമിച്ച ഒട്ടേറെ കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാത്ത സാഹചര്യമാണ്. അസൈൻമെന്റ് ആക്‌ട് പ്രകാരം പട്ടയം ലഭിച്ച പനത്തടി പഞ്ചായത്തിലെ പനത്തടി വിലേജിൽ മാത്രം 313/6, 351, 313/1, 313/2,313/3, 313/4 സർവേ നമ്പറുകളിൽ 2500 ഓളം ഏകർ ഭൂമി ഇത്തരത്തിൽ ഉള്ളവയാണ്. ഇവരെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്. അതേസമയം പ്രശ്ന പരിഹാരമായി ഭൂമിയുടെ തരംതിരിവ് ഒഴിവാക്കി നൽകണമെന്നാണ് ഭൂവുടമകളുടെ ആവശ്യം.

ഇതിന് നിയമനിർമാണം വേണ്ടിവരുമെന്നും വിലേജ് അധികൃതർ പറയുന്നു. സർകാർ അടിയന്തിര നിയമനിർമാണം നടത്തി ഭൂമിയുടെ തരംതിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പനത്തടി മണ്ഡലം കോൺഗ്രസ് കമിറ്റി ഗവർണർ, മുഖ്യമന്ത്രി, റവന്യു മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.


Keywords: News, Kerala, Kasaragod, Rajapuram, Certificates, Village Office, Congress, Revenue Minister, If position certificate is issued for leased land, purpose should be recorded.
< !- START disable copy paste -->

Post a Comment