ജാവേദ് അക്തറിനെതിരായ കേസിൽ കങ്കണയ്ക്ക് വൻ തിരിച്ചടി! കേസ് റദ്ദാക്കണമെന്ന കങ്കണയുടെ ഹർജി തള്ളി കോടതി

മുംബൈ: (www.kasargodvartha.com 09.09.2021) കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ ഫയൽ ചെയ്ത അപകീർത്തി കേസിൽ ബോളീവുഡ് നടി കങ്കണ റനൗതിന് വൻ തിരിച്ചടി. തനിക്കെതിരായ കേസ് പിൻ വലിക്കണമെന്നാവശ്യപ്പെട്ട് സമർപിച്ച കങ്കണയുടെ ഹർജി കോടതി തള്ളുകയായിരുന്നു. ബോംബെ ഹൈകോടതിയാണ് കേസിൽ സുപ്രധാന തീരുമാനമെടുത്തത്. ഹർജി തള്ളിയതോടെ കേസിൽ സെപ്റ്റംബർ 14ന് കങ്കണ കോടതിയിൽ ഹാജരാകണം.

News, Mumbai, Case, Bollywood, Actor, Court, For Kangana Ranaut, Big Setback In Court In Case vs Javed Akhtar.

കഴിഞ്ഞ വർഷം നവംബറിലാണ് ജാവേദ് അക്തർ കങ്കണയ്ക്കെതിരെ കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തത്. ഒരു ടെലിവിഷൻ അഭിമുഖത്തിൽ നടി അക്തറിനെതിരെ നടത്തിയ പരാമർശത്തെ തുടർന്നായിരുന്നു ഇത്.

സെപ്റ്റംബർ 14ന് നടക്കുന്ന വിചാരണയിൽ കോടതിയിൽ ഹാജരായില്ലെങ്കിൽ കങ്കണയ്ക്കെതിരെ വാറൻ്റ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

കാരണങ്ങളൊന്നും മനസിലാക്കാതെയാണ് കോടതി കങ്കണയുടെ ഹർജി തള്ളിയതെന്ന് അവരുടെ അഭിഭാഷകൻ റിസ് വൻ സിദ്ദീഖ് പറഞ്ഞു. എന്നാൽ അക്തറുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയാണ് കോടതി കേസിൽ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അക്തറിൻ്റെ അഭിഭാഷകൻ ജയ് ഭരദ്വാജും വ്യക്തമാക്കി.


Keywords: News, Mumbai, Case, Bollywood, Actor, Court, For Kangana Ranaut, Big Setback In Court In Case vs Javed Akhtar.

Post a Comment

Previous Post Next Post