city-gold-ad-for-blogger
Aster MIMS 10/10/2023

അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; അബോധാവസ്ഥയിൽ കിടന്ന പിഞ്ചു കുഞ്ഞ് ആശുപത്രിയിൽ

മംഗളുറു: (www.kasargodvartha.com 17.09.2021) ബ്യാദരഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചു പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പോടെ അബോധാവസ്ഥയിൽ കിടന്ന രണ്ടര വയസുകാരി പ്രേക്ഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ മാതാവ് സിഞ്ചന (34), മുത്തശ്ശി ഭാരതി (51), മാതൃസഹോദരൻ മധുസാഗർ (25), സഹോദരി സിന്ധൂറാണി (31), ഒമ്പത് മാസം പ്രായമുള്ള ആൺകുട്ടി എന്നിവരാണ് മരിച്ചത്.

 
അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; അബോധാവസ്ഥയിൽ കിടന്ന പിഞ്ചു കുഞ്ഞ് ആശുപത്രിയിൽ

വീട്ടിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്താത്തതിനാൽ കൂട്ടമരണത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച അഡി. പൊലീസ് കമീഷനർ സൗമേന്ദു മുഖർജി പറഞ്ഞു. വെള്ളിയാഴ്ച രാത്രി അയൽക്കാരുടെ സഹായത്തോടെ വീട് തുറന്ന് പരിശോധിച്ച ഗൃഹനാഥൻ ശങ്കറാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇദ്ദേഹത്തിന്റെ മക്കളായ സിഞ്ചനയും സിന്ധൂറാണിയും അവരുടെ ഭർത്താക്കന്മാരുമായി വഴക്കുണ്ടാക്കി വീട്ടിൽ വന്നതാണെന്നും ഇതേച്ചൊല്ലി മകൻ മധുസാഗറും ശങ്കറും തമ്മിൽ വാക്കേറ്റം നടന്നിരുന്നതായും അയൽവാസികൾ പൊലീസിനോട് പറഞ്ഞു.

ശങ്കറിന്റെ ഭാര്യ ഭാരതി മക്കളും ഭർത്താക്കന്മാരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം തിരിച്ചുപോവാതിരിക്കാൻ നിർബന്ധിച്ചതായും പറയുന്നു. വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ശങ്കർ വെള്ളിയാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്. താൻ നിരന്തരം വിളിച്ചെങ്കിലും മൂന്ന് ദിവസമായി ആരും ഫോണെടുത്തിരുന്നില്ലെന്ന് മാധ്യമപ്രവർത്തകനായ ശങ്കർ പൊലീസിനോട് പറഞ്ഞു.

'കഠിനാധ്വാനം ചെയ്താണ് പെൺമക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകിയത്. എൻജിനീയറിങ് ബിരുദധാരിയായ മകന് സ്വകാര്യ കമ്പനിയിൽ നല്ല ജോലിയുണ്ട്. കുഞ്ഞിന്റെ കാതുകുത്തൽ ചടങ്ങുമായി ബന്ധപ്പെട്ട് ഭർത്താവുമായി തർക്കിച്ചാണ് സിഞ്ചന വീട്ടിൽ വന്നത്. സാമ്പത്തിക പ്രയാസങ്ങൾ ഒന്നും അവർക്ക് ഇല്ല. നിസാര കാര്യത്തിന്റെ പേരിൽ അവർ ഈ കടുംകൈ ചെയ്തുകളഞ്ഞല്ലോ...' - ശങ്കർ പ്രയാസത്തോടെ പറഞ്ഞു.

ഭാരതിയുടെ ജഡം ഹാളിലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. സഹോദരിമാരുടേയും പിഞ്ചു കുഞ്ഞിന്റേയു ജഡങ്ങൾ ഒന്നാം നിലയിലെ മുറിയിലാണ് കിടന്നത്. സഹോദരന്റെ മൃതദേഹം അയാൾ ഉപയോഗിക്കുന്ന മുറിയിലെ സീലിംഗ് ഫാനിലാണ് തൂങ്ങിക്കിടന്നത്.

Keywords:  Karnataka, News, Mangalore, Death, Family, Top-Headlines, Police-station, Hospital, Five of family found dead. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL