മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഇന്റേൻഷിപ് സെന്ററിന്റെ ഉദ്ഘാടനം നടത്തിയത്. രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂടിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ വൈബ്രന്റ് കമ്യൂണിറ്റി ആക്ഷൻ നെറ്റ് വർക് അംഗങ്ങളാണ് സന്നദ്ധരായി ഇന്റേൻഷിപിൽ പങ്കെടുത്തത്.
സെർടിഫികെറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ. സി തമ്പാൻ, സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ ഗീതാ കൃഷ്ണൻ, അഡ്വ. സരിത എസ് എൻ, ഷിനോജ് ചാക്കോ, ജില്ലാ വ്യവസായ കേന്ദ്രം മാനജർ സജിത് കുമാർ, വിക്യാൻ പ്രതിനിധികൾ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Kanhangad, Chattanchal, District-Panchayath, Minister, Inauguration, President, First batch internship program of District Panchayat completed.