1944 ലാണ് മഹ്‌മൂദ് മുസ്ലിയാർ ജനിച്ചത്. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ - അസ്മ ബീവി ദമ്പതികളുടെ മകനാണ്. ജന്മനാടായ കുപ്പയില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് കൊണ്ടങ്കേരി, കൊടകേരി, തിരുവട്ടൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പഠനം നടത്തി. എന്‍ അബ്ദുല്ല മുസ്ലിയാര്‍ പട്ടുവം, അവറാംകുട്ടി മുസ്ലിയാര്‍ തലക്കടത്തൂര്‍, കെ അബ്ദുല്ല മുസ് ലിയാര്‍ കുറ്റിപ്പുറം, സി പി മുഹമ്മദ് കുട്ടി മുസ്ലിയാര്‍ തിരുവട്ടൂര്‍, ഇബ്രാഹിം കുട്ടി മുസ്ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്.
നാപൊക്‌ളു, എടപ്പലം, മൂര്‍നാട്, വിരാജ്‌പേട്ട, എരുമാട്, മൈസുറ എന്നിവിടങ്ങളില്‍ മുദരിസും ഖത്വീബുമായി സേവനം ചെയ്തു. കൊടക് ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ സുന്നിപ്രസ്ഥാനം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കി. കൊടക് ജില്ലയില്‍ 1968 ല്‍ ജംഇയ്യതുല്‍ ഖുതബാഅ് എന്ന സംഘടനയ്ക്കും 1970 ല്‍ മുസ്ലിം അസോസിയേഷനും 1972 ല്‍ ജംഇയ്യതുല്‍ ഉലമക്കും തുടക്കം കുറിച്ചു.
നിരവധി സ്ഥലങ്ങളില്‍ മദ്രസാ പിറവിക്കായി പ്രവര്‍ത്തിച്ചു. 1989ല്‍ പിളര്‍പിന് ശേഷം കുടകിൽ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സിലബസ് വ്യാപിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങി. കുടക് മര്‍കസ് ഹിദായുടെ പ്രസിഡണ്ടായിരുന്നു. കാസർകോട്ടെ പുത്തിഗെ മുഹിമ്മാതുമായും ബന്ധം പുലര്‍ത്തിയിരുന്നു.
ഭാര്യ: ഫാത്വിമ. മക്കള്‍: ബശീര്‍ സഅദി മാട്ടൂല്‍, നസ്‌റുദ്ദീന്‍, നസീമ, ബുശ്റ.
Keywords: Karnataka, News, Died,kanthapuram, A.P Aboobacker Musliyar, Madrasa, Farewell to Edappalam Mahmood Musliyar