city-gold-ad-for-blogger
Aster MIMS 10/10/2023

'പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു'; അതിഥി തൊഴിലാളിയെ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത വിമുക്ത ഭടനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി

കണ്ണൂര്‍:  (www.kasargodvartha.com 23.09.2021) സി പി എം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന പരാതിയുമായി വിമുക്ത ഭടന്‍. തില്ലങ്കേരി സ്വദേശിയും വിമുക്തഭടനുമായ പ്രശാന്ത് കുമാറിനാണ് മര്‍ദനമേറ്റത്. അതിഥി തൊഴിലാളിയെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് തന്നെയും ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. 


കഴിഞ്ഞ 19 ന് രാത്രി കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയിലാണ് സംഭവം. പ്രദേശത്ത് സി പി എം ബ്രാഞ്ച് സെക്രടറിയുടെ അമ്മയുടെ ഫോണ്‍ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. മോഷണക്കുറ്റത്തില്‍ പ്രദേശത്തെ അതിഥി തൊഴിലാളികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ മറ്റൊരു അതിഥി തൊഴിലാളി കൂടി പ്രതിയാണെന്ന് ആരോപിച്ച് സി പി എം പ്രവര്‍ത്തകരുടെ സംഘം ഇദ്ദേഹത്തെയും കയ്യേറ്റം ചെയ്തുവെന്നും ഇതുകണ്ടുവന്ന താന്‍ തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചതെന്ന് പ്രശാന്ത് പറയുന്നു. 

'പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു'; അതിഥി തൊഴിലാളിയെ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത വിമുക്ത ഭടനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി


തന്റെ വീടിന് മുന്നില്‍വച്ച് അതിഥി തൊഴിലാളിയെ ആക്രമിക്കുന്നത് കണ്ട് പ്രശാന്ത് കുമാര്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോഴാണ് സംഘം പ്രശാന്തിനെ മര്‍ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പരിയാരം മെഡികല്‍ കോളജില്‍ ചികിത്സ തേടിയ ശേഷം പ്രശാന്ത് വീട്ടില്‍ തിരിച്ചെത്തി. 

സി പി എം പ്രവര്‍ത്തകരാണ് തന്നെ മര്‍ദിച്ചതെന്നും പരാതി നല്‍കിയിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും പ്രശാന്ത് ആരോപിച്ചു. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

Keywords: News, Kerala, State, Kannur, Top-Headlines, Complaint, Police, CPM Worker, Assault, Ex serviceman complains that CPM workers assaulted in Kannur

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL