സെപ്റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ്

ദുബൈ: (www.kasargodvartha.com 09.09.2021) സെപ്റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ്. സെപ്തംബര്‍ എട്ടുമുതല്‍ യുഎഇയില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെയാണ് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നത്. എമിറേറ്റ്‌സ് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ആഴ്ചയില്‍ 24 സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് സൗദിയിലേക്ക് നടത്തുക. റിയാദിലേക്കും ജിദ്ദയിലേക്കും എല്ലാ ദിവസവും യുഎഇയില്‍ നിന്ന് എമിറേറ്റ്‌സിന്റെ വിമാന സര്‍വീസുണ്ടാവും. ദമ്മാമിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെ മദീനയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുമാണ് പദ്ധതിയിടുന്നത്. ഈ മാസം 16 മുതല്‍ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇരട്ടിയാക്കും. 

Dubai, News, Gulf, World, Top-Headlines, Emirates, Flight, Saudi Arabia, Emirates to resume services to Saudi Arabia

സെപ്തംബര്‍ അവസാനത്തോടെ മറ്റ് നഗരങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് എമിറേറ്റ്‌സിന്റെ നീക്കം. അതേസമയം യുഎഇ, അര്‍ജെന്റീന, ദക്ഷിണാഫ്രിക എന്നിവിടങ്ങളിലെ യാത്രാ വിലക്കാണ് സൗദി പൂര്‍ണമായും പിന്‍വലിച്ചത്. കോവിഡ് സാഹചര്യത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് ഈ മൂന്ന് രാജ്യങ്ങളെ ഒഴിവാക്കിയത്. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാര്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്.

Keywords: Dubai, News, Gulf, World, Top-Headlines, Emirates, Flight, Saudi Arabia, Emirates to resume services to Saudi Arabia

Post a Comment

Previous Post Next Post