കോവിഡ് മൂലം വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ കുടുംബത്തിന് കേന്ദ്ര - സംസ്ഥാന സർകാരുകൾ സഹായം ലഭ്യമാക്കണമെന്ന് ദുബൈ കെഎംസിസി

ദുബൈ: (www.kvartha.com 12.09.2021) കോവിഡ് മൂലം വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ കുടുംബത്തിന് കേന്ദ്ര - സംസ്ഥാന സർകാരുകൾ സഹായം ലഭ്യമാക്കണമെന്ന് ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

 
Dubai KMCC Committee demands that assistance for families of expatriates who died abroad due to COVIDപ്രവാസികളുടെ മരണത്തോടു കൂടി പല കുടുംബങ്ങളും പട്ടിണിയിലാണ്. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളുടെ കുടുംബങ്ങളിലധികവും പ്രയാസം അനുഭവിക്കുകയാണ്. കോവിഡ് മൂലം നാട്ടിലകപ്പെട്ട പ്രവാസികൾക്കുവേണ്ടി പദ്ധതികൾ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജന. സെക്രടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ട്രഷറർ ടി ആർ ഹനീഫ് റിപോർട് അവതരിപ്പിച്ചു. സി എച് നുറുദ്ദീൻ, റാഫി പള്ളിപ്പുറം, അഡ്വ. ഇബ്രാഹിം ഖലീൽ, സലാം തട്ടാനിച്ചേരി, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്സിൻ സംസാരിച്ചു. അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.


Keywords: Dubai, KMCC, News, COVID-19, UAE, Died, Meeting, Top-Headlines, Kerala, Kasaragod,  Dubai KMCC Committee demands that assistance for families of expatriates who died abroad due to COVID.

Post a Comment

Previous Post Next Post