Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡിന്റെ മറവിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും തൊഴിലാളികളെ അനാവശ്യമായി പിരിച്ചു വിടരുതെന്ന ആവശ്യവുമായി സിഐടിയു

Do not dismiss workers in Covid situation#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.09.2021) കോവിഡിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും തൊഴിലാളികളെ അനാവശ്യമായി പിരിച്ചു വിടുന്ന നടപടി ഒഴിവാക്കണമെന്ന് ഷോപ്സ് ആൻഡ് കമേഴ്സ്യൽ എംപ്ലോയിസ് യൂനിയൻ (സിഐടിയു) ജില്ലാ ശിൽപശാല.

    
Kasaragod, News, Kerala, Kanhangad, COVID-19, Shop, CITU, Top-Headlines, Do not dismiss workers in Covid situation.



മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കി ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിയണമെന്നും ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ ആനുകൂല്യങ്ങൾ നൽകണമെന്നും കുന്നുമ്മൽ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ സിഐടിയു ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോ പ്രദേശത്തെ പ്രതിനിധികളെ വച്ച് നടത്തിയ ശിൽപശാല സിഐടിയു ജില്ലാ ജനറൽ സെക്രടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ലാ പ്രസിഡണ്ട് ടി നാരായണൻ അധ്യക്ഷനായി.

ഫെഡറേഷൻ സംസ്ഥാന സെക്രടറി അഡ്വ. പി സജി വിപുലീകരണ സംഘടനാരേഖ അവതരിപ്പിച്ചു. കെ രാഘവൻ, ജില്ലാ ട്രഷറർ ടി നിധിൻ, എം സുരേഷ്, കെ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Keywords: Kasaragod, News, Kerala, Kanhangad, COVID-19, Shop, CITU, Top-Headlines, Do not dismiss workers in Covid situation.

< !- START disable copy paste -->

Post a Comment