city-gold-ad-for-blogger
Aster MIMS 10/10/2023

വിഭിന്നം, മാതൃകാപരം

അഡ്വ. പി പി ശ്യാമളാദേവി

(www.kasargodvartha.com 24.09.2021) ഏത് അളവ്കോല്‍ വെച്ച് നോക്കിയാലും ഒരു അസാധാരണ പുസ്തകമായി ഇതിനെ കാണേണ്ടിവരും. വനിതാ ഗ്രാമാധ്യക്ഷമാരെ പരിചയപ്പെടാം എന്ന ശീര്‍ഷകത്തില്‍ കാസർകോട് ജില്ലയിലെ 20 വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ഇത് പുസ്തകമാക്കുന്നു എന്നറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി. കൃത്യമായ ചോദ്യവലികള്‍ക്ക് വനിതാ ജനപ്രതിനിധികള്‍ നല്‍കിയ വസ്തുതാ വിവരങ്ങളും ഉള്‍കാഴ്ചയും കോഡ്രീകരിച്ച് അവര്‍ നല്‍കിയ അനുഭവ സത്തയുടെ അവതരണവും സമകാലീന സമസ്യകളേയും വികസന കാഴ്ച്ചപ്പാടുകളോടും അവര്‍ക്കുള്ള കാഴ്ചപ്പാടുകളുടെ പ്രതിഫലനവുമാണ് വരച്ച് കാട്ടിയിട്ടുള്ളത്.

   
വിഭിന്നം, മാതൃകാപരം



സാധാരണ ആരും അത്ര ശ്രദ്ധിക്കാത്ത ഈ ഒരു കാര്യം കൂക്കാനം റഹ്മാന്‍ മാഷ് വളരെ തന്മയത്വത്തോടെ രേഖപ്പെടുത്തിയത് വനിതാ ജനപ്രതിനിധികളെ സംബന്ധിച്ച് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത് കാരണമാകും എന്ന് കരുതുകയാണ്. ജില്ലയിലെ 20 വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരില്‍ രാഷ്ട്രീയ രംഗത്ത് നിരവധി വര്‍ഷങ്ങളായി പോരാടി തഴക്കവും പഴക്കവും വന്നവരുണ്ട്, കുടുംബാഗങ്ങള്‍ രാഷ്ട്രീയക്കാരായതിനാല്‍ പുതുതായി അവസരം ലഭിച്ചവരുണ്ട്, അപ്രതീക്ഷിതമായി അവസരം ലഭിച്ചവരുമുണ്ട്. ഇന്ത്യന്‍ ഭരണഘടനാ പരിഷ്ക്കാരങ്ങളുടെ നാഴികകല്ല് നിന്ന് വിശേഷിപ്പിക്കാവുന്ന ഭരണഘടനയുടെ 73-74 ഭേദഗതിയിലൂടെ അധികാരം ലഭിച്ച ത്രിതല പഞ്ചായത്ത് സംവിധാനവും വനിതാ സംവരണവും സ്ത്രീകളുടെ കഴിവുകളെ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി തുറന്നു നല്‍കുകയായിരുന്നു.

പ്രശസ്തനായ ജര്‍മന്‍ മനശാസ്ത്രഞ്ജന്‍ ബെഞ്ചമിന്‍ സ്മാര്‍ട്ട് പറഞ്ഞപോലെ ഒരോ സ്ത്രീക്കും അവര്‍ കരുതുന്നതിന്‍റെ എത്രയോ ഇരട്ടി കഴിവുകളാണുള്ളത്. അവസരങ്ങള്‍ നല്‍കിയാല്‍ കഴിവുകളെ പതിന്മടങ്ങായി പ്രകടിപ്പിച്ച് ശോഭതെളിയിച്ച എത്രയോ സ്ത്രീ ജനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പട്ടിക വര്‍ഗ സംവരണമായിരുന്നു വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം. വിദ്യാസമ്പന്നയായ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ഗിരിജാ മോഹന്‍, ആദ്യമായി മത്സരിച്ച് പ്രസിഡന്‍റായി അവരുടെ വികസനകാഴ്ച്ചപ്പാട് മാഷ് വിവരിച്ചത് എത്രമാത്രം ഉള്‍ക്കാഴ്ച ഈ ഭാഗത്ത് അവര്‍ക്കുണ്ട് എന്നതിന്‍റെ ദൃഷ്ടാന്തമാണ്.

ജനപ്രതിനിധികളായി ഏറെ പരിചിതരായ മടിക്കൈ പ്രസിഡന്‍റ് പ്രീതയും ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഉഷയും മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുന്ദരി ഷെട്ടിയും അവരുടെ അനുഭവങ്ങളും വികസന കാഴ്ചപ്പാടുകളും തുറന്നു കാട്ടിയത് മറ്റുള്ളവര്‍ക്കും പ്രചോദനകരമാണ്. ഇവരില്‍ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് മീഞ്ച പ്രസിഡന്‍റ്. വനിതാ ജനപ്രതിനിധികള്‍ക്ക് ആത്മീയവും, രാഷ്ട്രീയവും, സാമൂഹികവും സാമ്പത്തികവുമായി ശക്തി പകരുന്നതിന് കുടുംബശ്രീ സംവിധാനം ഏറെ സഹായകമായിട്ടുണ്ട് എന്ന് പല പ്രസിഡന്‍റുമാരുടേയും അഭിപ്രായത്തില്‍ നിന്ന് ബോധ്യമാകുന്നു.

ലോകത്തിനു മുന്നില്‍ കേരളത്തിന്‍റെ അഭിമാനമായ വികേന്ദ്രീകൃത ആസുത്രണവും 1996-ല്‍ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനവും അന്യാദൃശ്യമായതോതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം ലഭ്യമാക്കിയതും അവചിലവഴിക്കുന്നതിന് ജനപങ്കാളിത്തത്തോടെ സുതാര്യമായ സംവിധാനവും അറിവ് പകരുന്നതിനാവശ്യമായ പരിശീലനവുമെല്ലാം കൂടുമ്പോള്‍ പ്രദേശിക ഭരണതലവന്മാര്‍ പ്രദേശിക സര്‍ക്കാര്‍ എന്ന രീതിയിലുള്ള എല്ലാവിധ ബഹുമാനവും അന്തസ്സും ആത്മവിശ്വാസവും കൈവരിക്കുന്നതവരാകുന്നു. ഈ ഒരു അനുഭവം ജീവിതത്തില്‍ അവര്‍ക്ക് നല്‍കുന്ന ഉണര്‍വ് ചെറുതല്ല.

കാന്‍ഫെഡ് പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ എല്ലാ പ്രദേശവുമായി നല്ലബന്ധമുള്ള റഹ്മാന്‍ മാഷ് ഓരോ പ്രദേശിക ഭരണ തലവന്മരോടും നടത്തിയിട്ടുള്ള അഭിമുഖം സ്വന്തം പ്രദേശത്തുകാരന്‍ എന്നനിലയിലും അവര്‍ക്കും നല്ലൊരു അനുഭവമായിരിക്കണം. ആരോഗ്യം, സാക്ഷരത, സ്ത്രീ പുരുഷാനുപാതം, ആയുര്‍ശേഷി എന്നി തലങ്ങളില്‍ കേരളത്തിലെ സ്തീകളുടെ അവസ്ഥ പുരുഷനോട് കിടപിടിക്കുന്നതും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തൊഴില്‍ പങ്കാളിത്തത്തിന്‍റെ കാര്യത്തില്‍ എത്രയോ പിന്നോക്കമാണ് കേരളത്തിലെ സ്ത്രീകള്‍.

വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ തന്നെ ഭൂരിഭാഗവും കുടുംബത്തിനകത്ത് ഒതുക്കപ്പെടുന്ന അവസ്ഥയുണ്ട്. രാഷ്ട്രീയരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ആനുപാതികമായി എത്രയോ കുറവാണ്. സംവരണം നര്‍ബന്ധമാക്കിയ തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രം സ്ത്രീകള്‍ തുല്യ അനുപാതത്തില്‍ മത്സരിക്കുന്നു. എന്നാല്‍ ആ സംവരണം പാര്‍ലമെന്‍റ്/ നിയമസഭാ മണ്ഡലത്തില്‍ ഇരുവരെയും നടപ്പിലാക്കിയിട്ടില്ല. 2021 ലെ 15-ാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 140 ല്‍ 60 എംഎല്‍എമാര്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായി കഴിവ് തെളിയിച്ചവരാണ്. ഇവരില്‍ ആറ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരും നാല് മുന്‍ മേയര്‍മാരുമുണ്ട്.

ഈ പുസ്തകത്തിലൂടെ റഹ്മാന്‍ മാഷ് പരിചയപ്പടുത്തുന്ന ഗ്രാമപഞ്ചായത്ത് അധ്യക്ഷരില്‍ രണ്ടുപേര്‍ ജനപ്രതിനിധികളായി മുന്‍ പരിചയമുള്ള അഭിഭാഷകരാണ്. ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ പി ഉഷയും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സമീറയും അവരുടെ വികസന കാഴ്പ്പാടുകള്‍ ഉള്‍കാഴ്ചയോടെ വിവരിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഈ രണ്ടു ഗ്രാമപഞ്ചായത്തിലും ഇത്രയും വിദ്യാഭ്യാസയോഗ്യതുള്ള വനിതാ അധ്യക്ഷ അധികാരത്തില്‍ വരുന്നത്. അതിന്‍റെ പ്രതിഫലനം എല്ലാമേഖലയിലും നമുക്ക് കാണാന്‍ കഴിയും.

ബദിയടുക്ക ഗ്രാമപഞ്ചായത്ത് അധ്യക്ഷ ശാന്ത ബി ദളിത് സ്ത്രീ സംവരണത്തിന്‍റെ ആനുകൂല്യം കൊണ്ട് സ്ഥാനലബ്ദി ലഭിച്ചവരാണ്. അവരുടെ വാക്കുകള്‍ മാഷ് വിവിരിക്കുന്നത് 'ഞങ്ങളുടെ വിഭാഗത്തില്‍ നിന്ന് -ദളിത് മൊഗര്‍ - ഗ്രാമപഞ്ചായത്ത് ഭരണ തലപ്പത്ത് എത്താന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. ഞാന്‍ ഇപ്പോള്‍ പഴയ ശാന്തയല്ല. നാട്ടുകാരും ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരും എല്ലാം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ'. ഇതുപോലെ അവസരം ലഭിച്ച സ്ത്രീകള്‍ അവര്‍ക്ക് ലഭിച്ച ഈ അസുലഭവ സ്ഥാനം തികഞ്ഞ അഭിമാനത്തോടെ അതിലേറെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് എടുത്തുപറയേണ്ടതാണ്.

ആദ്യമായി ജനപ്രതിനിധിയാകുന്ന അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ശോഭയും കൃത്യതയോടെ അളന്നുകുറിച്ച് ഉത്തരങ്ങള്‍ നല്‍കുന്നു എന്ന് മാഷ് പറയുന്നുണ്ട്. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ആയിരുന്ന മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് 2010 -ല്‍ പ്രസിഡന്‍റാകുമ്പോള്‍ തികഞ്ഞ ആ വിശ്വാസത്തോടെയാണ് ആ പദവി കൈകാര്യം ചെയ്തതെന്നും തുടര്‍ന്നും പ്രസിഡന്‍റായപ്പോള്‍ കുടുതല്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നവര്‍ അത് മുതല്‍കൂട്ടായെന്നും അവര്‍ പറയുന്നുണ്ട്. അതുപോലെ പ്രതിപക്ഷമില്ലാത്ത ഗ്രാമപഞ്ചായത്തായ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യക്കും പഞ്ചായത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നൂതനങ്ങളായ പദ്ധതികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന് മാഷിന്‍റെ വിവരണത്തില്‍ പറയുന്നു.

പൈവളിഗെ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജയന്തി പഞ്ചായത്തിലെ ടൂറിസം വികസന സാധ്യതയടക്കം മാഷുമായി പങ്കുവെക്കുന്ന സ്ഥിതിയുണ്ടായി. അനുഭവ സമ്പത്തുള്ള ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്‍റ് സുഫൈജ അബുബക്കര്‍ സ്ത്രീകള്‍ സമൂഹത്തന്‍റെ മുഖ്യധാരയിലേക്ക് വരേണ്ടതിനെപറ്റിയും അഭ്യസ്തവിദ്യരായ സ്ത്രീകള്‍ തൊഴില്‍ കണ്ടെത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകണമെന്നും അഭിപ്രായപ്പെടുന്നുണ്ട്. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്‍റ് റിസ്വാന സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ പ്രചരിച്ചിരുന്നു. അതില്‍ അവര്‍ ചിലവാക്കുകള്‍ ഉച്ചരിക്കുവാന്‍ പ്രയാസപ്പെടുന്നത് ശ്രദ്ധിച്ചപ്പോള്‍ വിദ്യാസമ്പന്നയല്ല എന്നാണ് കരുതിയത് എന്നാല്‍ മാഷിന്‍റെ വിവരണത്തില്‍ നിന്നാണ് അവര്‍ ബിരുദധാരി ആണെന്ന് മനസിലായത്. കര്‍ണാടകയില്‍ പഠിച്ചതിനാല്‍ മലയാളം അത്ര വശമല്ലാത്തതായിരുന്നു പ്രശ്നമെന്നും മനസ്സിലായി.

മൊത്തതില്‍ ഈ പരിചയപ്പെടുന്നതിലൂടെ ഗ്രന്ഥകാരന്‍ നമ്മുടെ വനിതാ ജനപ്രതിനിധികള്‍ അവര്‍ക്ക് ലഭിച്ച ഈ അസുലഭ അവസരത്തെ വികസന കാഴചപ്പാടുകളോടെ തങ്ങളുടെ ഗ്രാമപഞ്ചായത്തിന്‍റെ എല്ലാ സാധ്യകളെയും മനസിലാക്കി കൂട്ടായ്മയിലുടെ കാര്യങ്ങള്‍ മനസിലാക്കി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് അര്‍പ്പിത മനേഭാവത്തോടെ ഇടപെടുമെന്ന വസ്തുതകള്‍ നമുക്ക് പരിചയപ്പെടുത്തി തരുകയായിക്കുന്നു. ഓരോ അധ്യക്ഷമാരുടെയും കാഴ്ചപ്പാടുകളാണ് ഈ പുസ്തകത്തിലൂടെ മനസ്സിലാക്കി തരുന്നത്.

(കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും ബാലാവകാശ കമീഷൻ അംഗവുമാണ് ലേഖിക)

Keywords: Kasaragod, Kerala, Article, Book, Women, Panchayath, Book Review, President, Badiyadukka, Ajanur, Paivalika, Diverse, exemplary.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL