Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വകാര്യ ബസുകൾ എല്ലാ ദിവസവും സെർവീസ് നടത്തണമെന്ന് ആവശ്യം ഉയരുന്നു

Demands for Private buses to operate daily #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvatha.com 22.09.2021) കോവിഡ് വ്യാപനത്തെ തുടർന്ന് സർകാർ ഏർപെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെച്ച സ്വകാര്യ ബസ് സെർവീസുകൾ പുനരാരംഭിച്ചെങ്കിലും ഞായറാഴ്ച ബഹുഭൂരിപക്ഷം ബസുകളും സെർവീസ് നടത്താത്തത് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി പരാതി ഉയരുന്നു.

 
Demands for Private buses to operate daily

 

ഞായറാഴ്ചകളിൽ യാത്രക്കാരുടെ എണ്ണത്തിലെ കുറവും സെർവീസ് നടത്തിയാലുള്ള നഷ്ടവുമാണ് സ്വകാര്യ ബസുടമകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്കും മറ്റും അവധി ദിവസമായ ഞായറാഴ്ചകളിൽ അത്യാവശ്യ കാര്യങ്ങൾക്ക് പോലും യാത്ര ചെയ്യാനാകുന്നില്ല. ഞായറാഴ്ചകളിൽ അടക്കം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ പലരും യാത്രക്കായി പ്രശ്‌നവും നേരിടുന്നുണ്ട്.

സാധാരണ സെർവീസ് നടത്തുന്നതിന്റെ പകുതി മാത്രമാണ് ഞായറാഴ്ചകളിൽ കെ എസ് ആർ ടി സി സെർവീസുള്ളത്. അതും നിശ്ചിത സ്ഥലങ്ങളിലേക്ക് മാത്രം. കെ എസ് ആർ ടി സി ബസ് സെർവീസ് ഇല്ലാത്ത പ്രദേശങ്ങളിലുള്ളവർ മറ്റൊരു മാർഗവും ഇല്ലാത്ത അവസ്ഥയിലാണ്.

ഞായറാഴ്ചകളിലെ ബസ് സെർവീസുകൾ പുനരാരംഭിക്കണമെന്ന് കാസർകോട് മെർചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എ കെ. മൊയ്തീൻ കുഞ്ഞി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം ബസ് ഉടമസ്ഥ സംഘം ജില്ലാ പ്രസിഡന്റിന് നിവേദനം നൽകി.

Keywords: Kerala, Kasaragod, News, Bus, COVID-19, Complaint, Passenger, KSRTC-bus, Demands for Private buses to operate daily
< !- START disable copy paste -->

Post a Comment