നാടിന് നോവായി അധ്യാപികയുടെയും നവജാത ശിശുവിന്റേയും മരണം

ഉപ്പള: (www.kasargodvartha.com 21.09.2021) പ്രസവിച്ച് 10 ദിവസം പിന്നിട്ടപ്പോള്‍ നവജാത ശിശുവിനെയും മാതാവിനെയും നഷ്ടപ്പെട്ടതിന്റെ തീരാവേദനയില്‍ തേങ്ങുകയാണ് നാട്. പൈവളിഗെ ഗവ. സ്‌കൂളിലെ അധ്യാപികയും ഉപ്പള കൊണ്ടഹോരി സ്വദേശിനിയുമായ ശഹനാസ് ബാനും (29) കുഞ്ഞും ആണ് മരിച്ചത്.

Uppala, Baby, Teacher, Dead, Hospital, School, Job, Death of teacher and newborn baby saddening

10 ദിവസം മുമ്പ് മംഗളൂറിലെ ആശുപത്രിയിലാണ് ശഹനാസ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരുടെ ആദ്യത്തെ കണ്മണിയായിരുന്നു ഇത്. എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ കുഞ്ഞ് അസുഖം ബാധിച്ച് മരണപ്പെടുകയായിരുന്നു. അതിന്റെ നൊമ്പരങ്ങള്‍ക്കിടെ ഞായറാഴ്ച ഉച്ചയോടെ ശഹനാസും മരണത്തിന് കീഴടങ്ങി. ആദ്യം കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും പിന്നീട് ഭേദമായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് തലശേരി സ്വദേശി മുസ്ത്വഫയുമായുള്ള ശഹനാസിന്റെ വിവാഹം നടന്നത്. പരേതനായ ഇസ്മാഈല്‍ - ഹവ്വ ഉമ്മ ദമ്പതികളുടെ മകളാണ്. ബേക്കൂര്‍ സ്‌കൂളിലും ശഹനാസ് ജോലി ചെയ്തിരുന്നു.

Keywords: Uppala, Baby, Teacher, Dead, Hospital, School, Job, Death of teacher and newborn baby saddening.
< !- START disable copy paste -->

Post a Comment

Previous Post Next Post