കേരളക്കാരെ പൂർണമായി വിലക്കി ദക്ഷിണ കന്നഡ ഡി സിയുടെ ഉത്തരവ്

മംഗളുറു: (www.kasargodvartha.com 09.09.2021) കേരളത്തിൽ നിന്നും തിരിച്ചുമുള്ള എല്ലാ സഞ്ചാരങ്ങളും രണ്ടു മാസത്തേക്ക് വിലക്കി ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷനർ ഡോ. കെ വി രാജേന്ദ്ര ഉത്തരവിട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ കേരളത്തിലേക്ക് പോയിട്ടുണ്ടെങ്കിൽ ഒക്ടോബർ 31 വരെ അവിടെ തുടരണം.

ഇതിനുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട സ്ഥാപന അധികാരികൾ നൽകേണ്ടതാണ്. ദക്ഷിണ കന്നഡയിലുള്ളവരെ തിരിച്ചു പോവാനും അനുവദിക്കില്ല. ഇവിടെ മറ്റു മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഉത്തരവ് ബാധകമാണ്.

    
Mangalore, News, Karnataka, Kerala, District, Students, Job, Hospital, Hotel, COVID-19, Top-Headlines, Dakshina Kannada dc instructs to prevent nipah virus.


കർണാടകയിലുള്ളവർ കേരളത്തിലേക്കും പോവരുത്. ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, ഹോടെലുകൾ, ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കേരളത്തിലേക്ക് പോവാൻ ഉത്തരവ് പ്രകാരം അനുമതിയില്ല. അങ്ങോട്ട് നേരത്തെ പോയവർ അടുത്ത മാസം 31 വരെ അവിടെ തുടരണം. കേരളത്തിൽ കോവിഡ് കൂടുകയും നിപ സ്ഥിരീകരിക്കുകയും ചെയ്തതാണ് ഉത്തരവിന് ആധാരം.


Keywords: Mangalore, News, Karnataka, Kerala, District, Students, Job, Hospital, Hotel, COVID-19, Top-Headlines, Dakshina Kannada dc instructs to prevent nipah virus.
< !- START disable copy paste -->

Post a Comment

Previous Post Next Post