city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാനത്ത് ബുധനാഴ്ച 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കാസർകോട് 312 പേർ

തിരുവനന്തപുരം: (www.kasargodvartha.com 22.09.2021) കേരളത്തില്‍ ബുധനാഴ്ച 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസർകോട്312 എന്നിങ്ങനേയാണ് ജില്ലകളില്‍ ബുധനാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

 
സംസ്ഥാനത്ത് ബുധനാഴ്ച 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കാസർകോട് 312 പേർ



രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 1572, പത്തനംതിട്ട 1043, ആലപ്പുഴ 1270, കോട്ടയം 1236, ഇടുക്കി 815, എറണാകുളം 2000, തൃശൂര്‍ 2386, പാലക്കാട് 1387, മലപ്പുറം 1572, കോഴിക്കോട് 2050, വയനാട് 932, കണ്ണൂര്‍ 1253, കാസർകോട് 275 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,61,026 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,73,966 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസര്‍കോട് ജില്ലയിൽ 312 പേര്‍ക്ക് കൂടി കോവിഡ്, 273 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 312 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 273
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 3484 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 514

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 13708 പേര്‍

വീടുകളില്‍ 12981 പേരും സ്ഥാപനങ്ങളില്‍ 727 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 13708 പേരാണ്. പുതിയതായി 910 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2883 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2204 ആന്റിജന്‍ 672 ട്രൂനാറ്റ് 0) 1220 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1315 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 185 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 280 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

132131 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 128114 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL