Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗാന്ധി - നെഹ്‌റു കുടുംബവുമായി അടുത്തബന്ധം; ഉഡുപ്പിയില്‍ നിന്നും ആദ്യമായി ലോകസഭയിലേക്ക്; ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ വിയോഗത്തോടെ കോണ്‍ഗ്രസിന് നഷ്ടമായത് മറ്റൊരു സൗമ്യ മുഖത്തെ

Congress veteran and former Union minister Oscar Fernandes passes away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

മംഗളൂരു: (www.kasargodvartha.com 13.09.2021)
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് എം പി (80) അന്തരിച്ചു. യേനപ്പൊയ മെഡികൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം.

    
Congress veteran and former Union minister Oscar Fernandes passes away



യോഗ ചെയ്യുന്നതിനിടയിൽ വീണ് തലക്കകത്ത് രക്തസ്രാവമുണ്ടായി കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നെഹ്റു കുടുംബവുമായി അടുപ്പം പുലർത്തിയ ഓസ്കാർ ആ സൗഹൃദം രാഹുൽ ഗാന്ധിയുമായും സൂക്ഷിച്ചിരുന്നു. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു. രാജീവ് ഗാന്ധിയുടെ പാർലിമെന്ററി സെക്രടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

1980ൽ ഉടുപ്പിയിൽ നിന്ന് ഏഴാം ലോക്സഭയിലേക്ക് കന്നിവിജയം നേടിയ ഓസ്കാർ 1984, 1989, 1991, 1996 തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു. 1998ലും 2004ലും രാജ്യസഭ അംഗമായി. 2004 മുതൽ 2009 വരെയാണ് കേന്ദ്ര മന്ത്രിയായത്. ബംഗളൂറു ഇൻഡ്യൻ ഇന്സ്റ്റിറ്റ്യൂട് ഓഫ് സയൻസ് കൗൺസിലിൽ രണ്ടു തവണ അംഗമായിരുന്നു.

1941 മാർച് 27ന് ഉടുപ്പിയിലെ പ്രമുഖ ക്രൈസ്തവ കുടുംബത്തിൽ റൊക്വെ ഫെർണാണ്ടസിന്റേയും ലിയോനിസ ഫെർണാണ്ടസിന്റേയും മകനായാണ് ജനിച്ചത്. ഭാര്യ: ബ്ലോസ. രണ്ട് മക്കളുണ്ട്.

Keywords: News, Kerala, Mangalore, Congress, Obituary, Udupi, Congress veteran and former Union minister Oscar Fernandes passes away.

Post a Comment