വരന്റെ കുടുംബം നല്‍കി സ്വര്‍ണാഭരണങ്ങളുമായി പ്രതിശ്രുത വധുവിനെ കാണാതായതായി പരാതി; ലവ് ജിഹാദ് ആരോപിച്ച് ഹിന്ദുത്വ സംഘടന

മംഗളുറു: (www.kasargodvartha.com 09.09.2021) അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞ 21 കാരിയെ കാണാതായതായി പരാതി. മംഗളുറു നഗരത്തില്‍ ബാര്‍കെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രേഷ്മയെ കാണാതായതായി യുവതിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.                                

News, Mangalore, Complaint, Girl, Missing, Police, police-station, Time, Top-Headlines,  Complaint that girl goes missing after getting engaged.

വിവാഹനിശ്ചയ സമയത്ത് വരന്റെ കുടുംബം രേഷ്മയ്ക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ ചെയിന്‍, 50,000 രൂപ വിലയുള്ള മോതിരം, 60,000 രൂപ വിലയുള്ള കമ്മല്‍, കൊലുസ് എന്നിവ സമ്മാനിച്ചിരുന്നതായും  ഇവയെല്ലാം എടുത്തുകൊണ്ടാണ് മകള്‍ പോയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. കൂലി വേല ചെയ്ത് സ്വരൂപിച്ച് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തന്റെ 90,000 രൂപ, രേഷ്മ മറ്റൊരാളുടെ അകൗണ്ടിലേക്ക് മാറ്റിയതായും അമ്മ പറഞ്ഞു. 

അതേസമയം യുവതിയെ കാണാതായതിന് പിന്നില്‍ ലവ് ജിഹാദ് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് (വി എച് പി) രംഗത്തെത്തി. കാണാതായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതായും അവരുടെ  മാതാപിതാക്കള്‍ക്ക് പിന്തുണ നല്‍കിയതായും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും വി എച് പി ഡിവിഷനല്‍ സെക്രടറി ശരണ്‍ പമ്പ്വെല്‍ ആവശ്യപ്പെട്ടു.

Keywords:  News, Mangalore, Complaint, Girl, Missing, Police, police-station, Time, Top-Headlines,  Complaint that girl goes missing after getting engaged.


< !- START disable copy paste -->

Post a Comment

Previous Post Next Post