ഇൻസ്റ്റഗ്രാമിലൂടെ 16 കാരന് അശ്ലീല സന്ദേശങ്ങൾ അയച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 12.09.2021) ഇൻസ്റ്റഗ്രാമിലൂടെ 16 കാരന് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫിറോസ് കെ പി (24) ആണ് അറസ്റ്റിലായത്.

     
Kasaragod, Kerala, News, Social-Media, Top-Headlines, Arrest, Police, Police-station, Student, Photo, Mobile Phone, Complaint of 16 year old boy; Young man arrested.കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ് വൺ വിദ്യാർഥിയായ 16 കാരനാണ് പരാതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ രണ്ട് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിലായി യുവാവ് അശ്ലീല സന്ദേശങ്ങളും ഫോടോകളും 16 കാരന് അയച്ചതായി പരാതിയിൽ പറയുന്നു.

പോക്സോ, ഐ ടി വകുപ്പുകൾ ചുമത്തി കാസർകോട് വനിതാ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.


Keywords: Kasaragod, Kerala, News, Social-Media, Top-Headlines, Arrest, Police, Police-station, Student, Photo, Mobile Phone, Complaint of 16 year old boy; Young man arrested.


< !- START disable copy paste -->

Post a Comment

Previous Post Next Post