വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; പൊലീസ് അന്വേഷണം ഊർജിതമാക്കി

ചൗക്കി: (www.kasargodvartha.com 14.09.2021) പൂട്ടിയിട്ട വീട്ടിൽ കവർച നടത്തിയെന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മിൽ ഉടമയായ ചൗക്കി ആസാദ് നഗറിലെ അബ്ദുർ റഹ്‌മാന്റെ വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒരു പവന്റെ സ്വർണ മോതിരവും ഒരു ട്വിസോട് വാചും മോഷണം പോയതായാണ് പരാതി. അബ്ദുർ റഹ്‌മാന്റെ മകൻ ശരീഫ് ആണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

    
Kasaragod, News, Kerala, House, Case, Police, Gold, Top-Headlines, Forensic-enquiry, Burglary in closed house.വീട് പൂട്ടിയിട്ട് ഞായറാഴ്ച ഉപ്പളയിലുള്ള തറവാട് വീട്ടിൽ പോയതായിരുന്നു വീട്ടുകാർ. പിറ്റേദിവസം രാവിലെ വീട്ടിൽ എത്തിയപ്പോൾ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. തുടർന്ന് വീട് പരിശോധിക്കുകയായിരുന്നു. കിടപ്പുമുറിയിൽ സൂക്ഷിച്ച വസ്തുക്കളാണ് മോഷണം പോയത്.

കാസർകോട് പൊലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.

Keywords: Kasaragod, News, Kerala, House, Case, Police, Gold, Top-Headlines, Forensic-enquiry, Burglary in closed house.
< !- START disable copy paste -->

Post a Comment

Previous Post Next Post