Join Whatsapp Group. Join now!
Aster MIMS 10/10/2023

നിർത്തിയിട്ട കാറുകളുടെ ലോക് തകർത്ത് മോഷണത്തിന് ശ്രമം; ഒരാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു

Attempted theft by breaking lock of parked cars#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 30.09.2021) നിർത്തിയിട്ട കാറുകളുടെ ലോക് തകർത്ത് മോഷണത്തിന് ശ്രമം. ഉളിയത്തടുക്ക സിറ്റിസൺ ഡ്രൈവിങ്ങ് സ്‌കൂളിലെ രണ്ട് ആൾടോ മാരുതി 800 കാറുകളുടെ ലോകുകളാണ് മോഷ്ടാക്കൾ തകർത്തത്. എന്നാൽ മോഷണ ശ്രമം വിഫലമാവുകയായിരുന്നു.
 
Attempted theft by breaking lock of parked cars

ബുധനാഴ്ച രാത്രി ഉളിയത്തടുക്ക സൺ ഫ്ലവർ ഓഡിറ്റോറിയത്തിന് മുന്നിൽ കാറുകൾ നിർത്തിയിട്ടിരുന്നു. വ്യാഴാഴ്ച രാവിലെ കാറുകൾ എടുക്കാൻ എത്തിയപ്പോഴാണ് ലോക് തകർത്തത് ശ്രദ്ധയിൽ പെട്ടത്. സംഭവത്തിൽ ഉടമ ഹുസൈൻ സിറ്റിസൺ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് സ്ഥലം സന്ദർശിച്ചു.

സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാറിനടുത്തേക്ക് ഒരാൾ നടന്നുവരുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: Kerala, News, Kasaragod, Top-Headlines, Car, Robbery, Attempt, Police, Case, Investigation, Attempted theft by breaking lock of parked cars.
< !- START disable copy paste -->

Post a Comment