Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് ഡി പി ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം 4 പേർക്കെതിരെ വധശ്രമത്തിന് കേസ്; 'പ്രതികൾ ഒളിവിൽ'

Assault to young man; Police case registered#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 14.09.2021) എസ് ഡി പി ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ കൊലക്കേസ് പ്രതിയടക്കം നാല് പേർക്കെതിരെ കുമ്പള പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആരിക്കാടി കടവത്തെ ഇബ്രാഹിമി​ൻ്റെ മകനും മീൻ തൊഴിലാളിയുമായ സൈനുദ്ദീനെ (30) ആണ് കുത്തേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  
Kasaragod, Kerala, News, Top-Headlines, SDPI, Murder-attempt, Case, Police, Investigation, Hospital, Kumbala, Kasargodvartha, Protest, Assault to young man; Police case registered.



2015 ൽ കുമ്പള ടൗണിൽ വെച്ച് സുനാമി കോളനിയിലെ ശാകിറിനെ ഫുട്ബോൾ കളിയുമായുണ്ടായ പ്രശ്നത്തിൻ്റെ പേരിൽ കുത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ബാസിത്, അനിൽ, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.

തിങ്കളാഴ്ച സന്ധ്യക്ക്​ ഏഴു മണിയോടെ കൊടിയമ്മയിലാണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ നാലംഗ സംഘത്തിലെ കൊലക്കേസ് പ്രതിയായ ബാസിത് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുമ്പള എസ് ഐ വികെ അനീഷി​ൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്

പ്രതികൾ ഒളിവിലാണെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്നും ബാസിത്തും സൈനുദ്ദീനും തമ്മിൽ നേരത്തെ അടിപിടി നടന്നിരുന്നതായും പറയുന്നു. സി പി എം പ്രവർത്തകനായിരുന്ന ബാസിതിനെ നേരത്തേ പാർടി പുറത്താക്കിയിരുന്നു.

സൈനുദ്ദീൻ അപകടനില തരണം ചെയ്തിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവർത്തകർ കുമ്പള ടൗണിൽ പ്രകടനം നടത്തി.


Keywords: Kasaragod, Kerala, News, Top-Headlines, SDPI, Murder-attempt, Case, Police, Investigation, Hospital, Kumbala, Kasargodvartha, Protest, Assault to young man; Police case registered.
< !- START disable copy paste -->

Post a Comment