Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉവൈസി ഉഴുതിട്ട രാഷ്ട്രീയ മണ്ണിൽ വഴുതി കർണാടക കോൺഗ്രസ്; കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നാലു സീറ്റുകൾ എംഐഎം പിടിച്ചു

AIMIM cut Congress votes in Karnataka #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ

മംഗളുറു: (www.kasargodvartha.com 09.09.2021) അസദുദ്ദീൻ ഉവൈസി എം പി ഉഴുതു തുടങ്ങിയ കർണാടക രാഷ്ട്രീയ മണ്ണിൽ ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മുളപൊട്ടി. ഹുബ്ബള്ളി - ധാർവാഡ് കോർപറേഷനിൽ മൂന്നും ബലഗാവി കോർപറേഷനിൽ ഒന്നും സീറ്റുകൾ നേടിയ എ ഐ എം ഐ എം കലബുറുഗി കോർപറേഷനിലെ ആറ് വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി.കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ് വിജയിച്ചവയെല്ലാം.

   
News, Karnataka, Mangalore, Politics, Political party, BJP, Congress, Top-Headlines, School, AIMIM cut Congress votes in Karnataka.



ഹുബ്ബള്ളി-ധാർവാഡ് ഈസ്റ്റ് മണ്ഡലം എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രസാദ് അബ്ബയ്യ ട്വിറ്ററിൽ പങ്കിട്ട ലോക സാക്ഷരതാ ദിന സന്ദേശം ഇതാണ്- 'ഇന്നത്തെ വായനക്കാർ നാളത്തെ നേതാക്കൾ'. കോചിങ് സ്ഥാപനം നടത്തുന്ന അദ്ദേഹം പുതുതലമുറയെയാണ് സംബോധന ചെയ്തതെന്ന് മനസിലാക്കാം. എന്നാൽ അബ്ബയ്യയുടെ പാർടിക്ക് രാഷ്ട്രീയ സാക്ഷരത കുറയുന്നുവെന്നാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വായിക്കാനാവുന്നത്. 2013 മുതൽ അബ്ബയ്യ പ്രതിനിധാനം ചെയ്യുന്ന നിയമസഭ മണ്ഡലത്തിലെ ഹുബ്ബള്ളി-ധാർവാഡ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്.

മൊത്തമുള്ള 82 സീറ്റുകളിൽ 39 ബിജെപി നേടി. കോൺഗ്രസിന് 33 സീറ്റുണ്ട്. ജെഡിഎസിന് ഒരു സീറ്റ് ലഭിച്ചപ്പോൾ ആറിടത്ത് സ്വതന്ത്രന്മാരാണ് വിജയിച്ചത്. കന്നിയങ്കത്തിൽ മൂന്ന് സീറ്റുകൾ നേടിയ ഉവൈസിയുടെ പാർടി പരാജയപ്പെടുത്തിയതെല്ലാം കോൺഗ്രസ് സ്ഥാനാർഥികളെയാണെന്നത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും പ്രകടമാകാവുന്ന രാഷ്ട്രീയ മാറ്റം സൂചിപ്പിക്കുന്നു എന്നാണ് നിരീക്ഷണം.

കോൺഗ്രസ് പൈതൃക കുടുംബാംഗമായ മുഹമ്മദ് ഹൽവൂറിനെ പതിനേഴാം വാർഡിൽ 1694 വോടുകളുടെ ഭൂരിപക്ഷത്തിലാണ് ഉവൈസിയുടെ പാർടി സ്ഥാനാർഥി നസീർ അഹ്‌മദ്‌ ഹൊൻയാൽ പരാജയപ്പെടുത്തിയത്.

വഹീദ ഖാന്നൂം കിത്തൂർ (വാർഡ്76), ഹുസൈൻബി നൽവട്വാർഡ് (വാർഡ് 77) എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയ മറ്റു എ ഐ എം ഐ എം പ്രതിനിധികൾ. കോൺഗ്രസ് വിജയിച്ച 61,79,81 വാർഡുകളിൽ ഉവൈസി പാർടിയാണ് രണ്ടാം സ്ഥാനത്ത്. അടുത്ത രണ്ട് വാർഡുകളിൽ ഉവൈസിയുടെ സ്ഥാനാർഥികൾ പിടിച്ച ആയിരത്തിലേറെ വീതം വോടുകൾ കോൺഗ്രസ് സ്ഥാനാർഥികൾ സ്വതന്ത്രന്മാരോട് പരാജയപ്പെടാൻ കാരണമായി. 12 സ്ഥാനാർഥികളെ കളത്തിലിറക്കിയ ഉവൈസി അവസാന വട്ട പ്രചാരണത്തിന് എത്തിയിരുന്നു.

ഏഴു സ്ഥാനാർഥികളെ നിറുത്തിയ ബെലഗാവി കോർപറേഷനിൽ ഉവൈസിയുടെ പാർടിക്ക് അകൗണ്ട് തുറക്കാനായി. പതിനെട്ടാം വാർഡിൽ ശാഹിദ് ഖാൻ പഥൻ (949) 52 വോടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ അബ്ദുൽ ഖാദർ ഘീവാലയെ (897) പരാജയപ്പെടുത്തിയത്. മറ്റു വാർഡുകളിൽ എഐഎംഐഎംന് ചലനമുണ്ടാക്കാനായില്ല.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആ മേഖലയിൽ സ്വാധീനമുള്ള പാർടിയാണ് ഹൈദരാബാദിൽ നിന്നുള്ള ലോക്സഭ അംഗം അസദുദ്ദീൻ ഉവൈസി ചെയർമാനായ എഐഎംഐഎം. ഇത് ബി ജെ പിയുടെ ബി ടീം ആണെന്ന കോൺഗ്രസ് ആരോപണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് കർണാടകയിലും ഉന്നയിക്കുന്നുണ്ട്. അതേസമയം പൗരത്വ പ്രക്ഷോഭ കാലത്ത് പിഞ്ചു വിദ്യാർഥികൾ അവതരിപ്പിച്ച നാടകത്തിന്റെ പേരിൽ ബിദർ ഷഹീൻ സ്കൂൾ പ്രധാന അധ്യാപികയേയും ഒരു കുട്ടിയുടെ മാതാവിനേയും ജയിലിലടച്ചപ്പോൾ ഉവൈസി എത്തി നടത്തിയ ഇടപെടൽ കർണാടകയിൽ പൊതുവേ ന്യൂനപക്ഷ ശ്രദ്ധ നേടിയിരുന്നു.

Keywords: News, Karnataka, Mangalore, Politics, Political party, BJP, Congress, Top-Headlines, School, AIMIM cut Congress votes in Karnataka.
< !- START disable copy paste -->

Post a Comment