വ്യാജ കറൻസി കേസിലെ പ്രതി 19 വർഷങ്ങൾക്ക് ശേഷം കർണാടകയിൽ അറസ്റ്റിൽ

മംഗളുറു: (www.kasargodvartha.com 10.09.2021) വ്യാജ കറൻസി കേസിലെ പ്രതി 19 വർഷങ്ങൾക്ക് ശേഷം കർണാടകയിൽ അറസ്റ്റിലായി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കലന്തർ സിദ്ദീഖ് (42) ആണ് അറസ്റ്റിലായത്.
< !- START disable copy paste -->
News, Mangalore, Karnataka, Arrest, Case, Adhur, Police, Police-station, Court, Kumbala, Accused in fake currency case arrested after 19 years.

മംഗളുറു പുത്തൂർ റൂറൽ പൊലീസ്‌ സ്റ്റേഷൻ പരിധിയിൽ 2002-ലാണ് സിദ്ദീഖ് കള്ളനോട് കേസിൽ അറസ്റ്റിലായത്. തുടർന്ന് ജാമ്യത്തിലിറങ്ങി വിചാരണയ്ക്ക് ഹാജരാവാതെ ഒളിച്ചു കഴിയുകയായിരുന്നു. ഇയാൾക്കെതിരെ കോടതി 2011 ൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

രഹസ്യ വിവരത്തെ തുടർന്ന് കുമ്പളയിൽ നിന്നാണ് പുത്തൂർ പൊലീസ് കലന്തർ സിദ്ദീഖിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Keywords: News, Mangalore, Karnataka, Arrest, Case, Adhur, Police, Police-station, Court, Kumbala, Accused in fake currency case arrested after 19 years.

Post a Comment

Previous Post Next Post