ഒരു കുടുംബത്തിൽ മൂന്ന് മാസത്തിനിടെ മൂന്ന്‌ മരണം; മരിച്ചവരെല്ലാം സഹോദരങ്ങൾ; കണ്ണീരടക്കാനാകാതെ നാട്

നീലേശ്വരം: (www.kasargodvartha.com 03.08.2021) ഒരു കുടുംബത്തിൽ മൂന്ന് മാസത്തിനിടെ മൂന്ന്‌ മരണം. മരിച്ചവരെല്ലാം സഹോദരങ്ങൾ. കണ്ണീരടക്കാനാകാതെ നാട്. ബങ്കളത്താണ് സഹോദരങ്ങൾ മാസങ്ങളുടെ ഇടവേളയിൽ വിടവാങ്ങിയത്.
 
Kasaragod, Kerala, News, Nileshwaram, Top-Headlines, Death, Club, Committee, CPM, Three deaths in family in three months.

ബങ്കളം വിആര്‍ ട്രേഡേഴ്‌സ് കട ഉടമ രാജീവന്‍ എന്ന രഘു (44) വാണ് ഏറ്റവും ഒടുവിൽ കുടുംബത്തെ വിട്ടുപിരിഞ്ഞത്. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. റെഡ്സ്റ്റാർ ബങ്കളം ക്ലബിന്റെ സജീവ പ്രവർത്തകനായിരുന്നു.

രഘുവിന്റെ മൂത്ത സഹോദരനും സി പി എം മടിക്കൈ സൗത് ലോകല്‍ കമിറ്റിയംഗവും മടിക്കൈ സഹകരണ ബാങ്ക് സീനിയര്‍ ക്ലര്‍കുമായ ബങ്കളം കക്കാട്ടെ വി രാജന്‍ (52) ഇക്കഴിഞ്ഞ ഏപ്രില്‍ 20 ന് അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. രാജന്റെ അനുജന്‍ നീലേശ്വരം ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരനായിരുന്ന

വി അശോകന്‍ (45) വിഷുദിനത്തില്‍ രാത്രി വീട്ടില്‍ കുഴഞ്ഞുവീണ് വിടവാങ്ങി. മൂന്ന് പേരുടെയും പൊടുന്നനെയുള്ള മരണം നാടിനെയും തീരാ ദുഃഖത്തിലാഴ്ത്തി.

ശ്രുതിയാണ് രഘുവിന്റെ ഭാര്യ. ദായാൽ കല്യാണി (രണ്ടാം ക്ലാസ് വിദ്യാർഥി) ഏക മകനാണ്.

Keywords: Kasaragod, Kerala, News, Nileshwaram, Top-Headlines, Death, Club, Committee, CPM, Three deaths in family in three months.


< !- START disable copy paste -->

Post a Comment

Previous Post Next Post