കാഞ്ഞങ്ങാട്ട് യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2021) യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ ലാലൂരിലെ ഹരികൃഷ്ണന്‍ (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ലര്‍ക് വി എം സുഗതന്‍ നായരുടേയും രാധയുടേയും മകനാണ്.

 
News, Dead, Kerala, State, Kanhangad, The young man found dead.ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് രാധയാണ് മകനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാശുപത്രിയില്‍ അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കരസേനാ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണന്‍ സഹോദരനാണ്.

Keywords: News, Dead, Kerala, State, Kanhangad, The young man found dead.
< !- START disable copy paste -->

Post a Comment

Previous Post Next Post