തുടർചയായ രണ്ടാം ദിവസവും തലപ്പാടിയിൽ ജനങ്ങളുടെ അതിർത്തി ഉപരോധം

തലപ്പാടി: (www.kasargodvartha.com 03.08.2021) കേരളത്തിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കർണാടകയിലേക്ക് പ്രവേശിക്കാൻ കോവിഡ് ആർ ടി പിസിആർ ടെസ്റ്റ് സെർടിഫികെറ്റ് നിർബന്ധമാക്കിയതിൽ പ്രതിക്ഷേധിച്ച് ജനങ്ങൾ തലപ്പാടി അതിർത്തി തുടർചയായ രണ്ടാം ദിവസവും ഉപരോധിക്കുന്നു.

 
People blocked Talapady border for second day in row.തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഉപരോധം പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ചൊവ്വാഴ്ചയും ഉപരോധവുമായി ജനങ്ങൾ രംഗത്ത് വരികയായിരുന്നു. കർണാടക തീരുമാനം പിൻവലിക്കാതെ കർണാടകയിൽ നിന്നുള്ള ഒരു വാഹനവും കേരളത്തിലേക്ക് പ്രവേശിക്കേണ്ടതില്ലെന്നാണ് സമരക്കാർ പറയുന്നത്.

കർണാടക - കേരള പൊലീസ് സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആർ ടി പിസിആർ ടെസ്റ്റ് നടത്തി ഫലം നൽകാൻ മൊബൈൽ പരിശോധനാ കേന്ദ്രം തലപ്പാടിയിൽ പ്രവർത്തനം തുടങ്ങുമെന്ന് ജില്ലാ കലക്ടർ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

അൺലോക് പ്രഖ്യാപിച്ച് എല്ലാം തുറന്ന് കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ കർണാടക സർകാർ രണ്ട് വാക്സിൻ എടുത്തവർക്ക് പോലും പ്രവേശനം നിഷേധിക്കുന്നതാണ് കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്.

തലപ്പാടി അടക്കമുള്ള കർണാടകയുടെ ഏഴ് അതിർത്തികളും അടച്ച് കർണാടക പൊലീസ് 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർ ടി പിസിആർ ടെസ്റ്റ് സെർടിഫികെറ്റ് ഉള്ളവരെ മാത്രമാണ് കടത്തിവിടുന്നത്. കർണാടകയിൽ പഠിക്കുന്ന പരീക്ഷയെഴുതേണ്ട വിദ്യാർഥികൾ, ജോലിക്കാർ, കൂലി തൊഴിലാളികൾ, ആശുപത്രികളിലേക്ക് പോകുന്ന രോഗികൾ ഉൾപെടെയുള്ളവർ പുതിയ തീരുമാനം കാരണം വലയുകയാണ്.

Keywords: Kasaragod, Kerala, News, Top-Headlines, COVID-19, Test, Karnataka, Police, Lockdown, Thalappady, People blocked Talapady border for second day in row.
< !- START disable copy paste -->

Post a Comment

Previous Post Next Post