city-gold-ad-for-blogger
Aster MIMS 10/10/2023

ഹണിട്രാപ് കേസിൽ പിടിയിലായവരിൽ പെൺ സുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയും

കാസർകോട്: (www.kasargodvartha.com 21.08.2021) കൊച്ചി സ്വദേശിയെ ഹണി ട്രാപില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ ദമ്പതികളിലൊരാൾ പെൺ സുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ്. ഹണിട്രാപ് കേസിൽ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാജിദ (30), മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമര്‍ (47), ഇയാളുടെ ഭാര്യ ഫാത്വിമ (42), പയ്യന്നുര്‍ സ്റ്റേഷന്‍ പരിധിയിലെ ഇഖ്ബാല്‍( 42) എന്നിവരാണ് പിടിയിലായത്.

  
ഹണിട്രാപ് കേസിൽ പിടിയിലായവരിൽ പെൺ സുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയും



ഇതിൽ ഉമർ നേരത്തെ കൊലപാതക കേസിലും പ്രതിയായിരുന്നുവെന്ന് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കാസർകോട് വാർത്തയോട് പറഞ്ഞു. മൊഗ്രാൽ പുത്തൂരിലെ മുഹമ്മദ് കുഞ്ഞിയെ അയാളുടെ ഭാര്യയായ സകീനയും ഉമറും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. സകീനയുടെ പ്രായപൂർത്തിയാകാത്ത മകനും അറസ്റ്റിലായിരുന്നു. സംഭവം നടന്ന് ആറ് വർഷങ്ങൾക്ക് ശേഷമാണ് തേഞ്ഞുമാഞ്ഞ് പോയി എന്ന് കരുതിയിരുന്ന കേസിൽ പ്രതികൾ അകത്തായത്.

2012 മാര്‍ച് അഞ്ചിനും 30നും ഇടയിലാണ് കൊലനടന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. 2018 ഒക്ടോബറിലാണ് പ്രതികൾ അറസ്റ്റിലായത്. നിരവധി ഭൂസ്വത്തിനുടമയായ മുഹമ്മദ് കുഞ്ഞിയുടെ സ്വത്തുകള്‍ തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയും ഇയാളെ തന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കൊലനടത്തിയതെന്ന് സകീനയും കൂട്ടുപ്രതി ഉമറും കൊല നടത്തിയതെന്ന് അന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഉറങ്ങി കിടക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ കഴുത്തില്‍ ഷാള്‍ കൊണ്ട് കുരുക്ക് ഉണ്ടാക്കി ജനല്‍ കമ്പിലേക്ക് വലിച്ച് തൂക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും പിറ്റേ ദിവസം രാത്രിയോടെ സകീനയും ഉമറും മകനും ചേര്‍ന്ന് മൃതദേഹം തൊട്ടടുത്തുള്ള പുഴയില്‍ കൊണ്ട് തള്ളുകയായിരുന്നുവെന്നുമാണ് കേസ്.

സ്ഥലം വില്‍പനയ്ക്കിടെയായിരുന്നു സകീന ഉമറിനെ പരിചയപ്പെടുന്നതും ബന്ധത്തിലാവുന്നതും. ആറര വര്‍ഷം മുമ്പ് മിസിംഗ് കേസായി രജിസ്റ്റര്‍ ചെയ്ത കേസ് ഡി സി ആര്‍ ബി ഡി വൈ എസ് പിയായി ജെയ്‌സണ്‍ എബ്രഹാം ചുമതലയേറ്റതോടെയാണ് വീണ്ടും അന്വേഷിക്കുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്‌തത്‌.

ഹണിട്രാപ് കേസിൽ അറസ്റ്റിലായ സാജിദയും നേരത്തേ സമാന കേസിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപെട്ടതായാണ് പൊലീസ് സംശയിക്കുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Cheating, Police, Arrest, Police-station, Accuse, Case, Murder-case, Hosdurg, One of suspects in Honeytrap case is defendant in another case.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL