Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂടും മെഡികൽ സെന്ററും അനുവദിക്കണമെന്ന് മെർചന്റ് നേവി അസോസിയേഷൻ

Merchant Navy Association request for Maritime Institute and Medical Center in Kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kaargodvartha.com 02.08.2021) കാസർകോട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂടും ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള വൈദ്യ പരിശോധനയ്ക്കായി ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഷിപിങ് അംഗീകൃത മെഡികൽ സെന്ററും അനുവദിക്കണമെന്ന് മെർചന്റ് നേവി അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം അഭ്യർഥിച്ച് ജില്ലാ ഭാരവാഹികൾ അഡ്വ. സി എച് കുഞ്ഞമ്പു എം എൽ എയ്ക്ക് നിവേദനം നൽകി.

Merchant Navy Association request for Maritime Institute and Medical Center in Kasaragod


ഈ രണ്ട് ആവശ്യങ്ങൾക്കും കൊച്ചി, ചെന്നൈ, മുംബൈ പോലുള്ള നഗരങ്ങളെയാണ് നിലവിൽ ആശ്രയിക്കുന്നത്. സി എച് കുഞ്ഞമ്പു മഞ്ചേശ്വരം എം എൽ എ ആയിരിക്കെ മഞ്ചേശ്വരത്ത് മാരിടൈം ഇൻസ്റ്റിറ്റ്യൂട് തുടങ്ങാൻ മുൻകൈ എടുത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നെങ്കിലും പിന്നീട് പദ്ധതി മുടങ്ങി. സർകാരിൽ ഇടപെട്ട് നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ്‌ രാജേന്ദ്രൻ മുദിയക്കാൽ, സെക്രടറി ജയരാജ്‌ പി വി, വൈസ് പ്രസിഡണ്ടുമാരായ രാജേഷ് ചന്തു ബേക്കൽ, വിജയകുമാർ മാങ്ങാട്, എക്സിക്യൂടീവ് അംഗങ്ങൾ വിനോദ് പൊയിനാച്ചി, സുനിൽ കൊക്കാൽ, യൂത് വിംഗ് പ്രസിഡന്റ്‌ സുജിത് ബാലകൃഷ്ണൻ, ട്രഷറർ രതീശൻ കുട്ടിയൻ സംബന്ധിച്ചു.

Keywords: Kerala, Kasaragod, News, Uduma, Merchant, Merchant-navy, MLA,  Merchant Navy Association request for Maritime Institute and Medical Center in Kasaragod.

Post a Comment