city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട് യൂനിറ്റ് ആരംഭിക്കുമെന്ന് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍; മറുപടി സി എച് കുഞ്ഞമ്പുവിന്

കാസർകോട്: (www.kasargodvartha.com 02.08.2021)  ഉദുമയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട് യൂനിറ്റ് ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍ പറഞ്ഞു. നിയമസഭയിൽ ബജറ്റ് ചര്‍ചയിൽ ഉദുമ എംഎൽഎ അഡ്വ. സി എച് കുഞ്ഞമ്പുവിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

കേരളത്തിലെ വിദ്യാർഥികൾക്ക് മര്‍ചന്റ് ഷിപിംഗ് രംഗത്തും ഉള്‍നാടന്‍ ജലഗതാഗത വാഹനങ്ങളിലും ജോലിക്കുള്ള സാങ്കേതിക പരിജ്ഞാനം നല്‍കുന്നതിനുള്ള കോഴ്സുകളാണ് മാരിടൈം ഇൻസ്റ്റിറ്റ്യൂട് മുഖേന നല്‍കുന്നത്. സംസ്ഥാനത്ത് നിലവില്‍ കൊല്ലം നീണ്ടകരയിലും തൃശൂര്‍ കൊടുങ്ങല്ലൂരിലുമാണ് ഉള്ളത്. ലെസ്‌കര്‍ ട്രെയിനിംഗ് കോഴ്‌സുകളാണ് നല്‍കുന്നത്. ജലവാഹന റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍ പരിജ്ഞാനമാണ് ഇത്തരം കോഴ്‌സുകളിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നത്.

ഉദുമയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട് യൂനിറ്റ് ആരംഭിക്കുമെന്ന് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍; മറുപടി സി എച് കുഞ്ഞമ്പുവിന്

പരമ്പരാഗതമായി കപ്പലില്‍ ജോലി ചെയ്യുന്ന കാസർകോട്ടെ 2000 ത്തോളം ജീവനക്കാരും ഈ മേഖലയിലെ തൊഴിലന്വേഷകരും കൊച്ചി, ചെന്നൈ, ഗോവ, മുംബൈ പോലുള്ള നഗരങ്ങളിലെ സ്ഥാപനങ്ങളെയാണ് ട്രെയിനിങ് കോഴ്‌സുകള്‍ക്ക് ആശ്രയിക്കുന്നത്. സി എച് കുഞ്ഞമ്പു മഞ്ചേശ്വരം എം എൽ എ ആയിരിക്കെ മീഞ്ചയിൽ മാരിടൈം ഇൻസ്റ്റിറ്റ്യൂട് തുടങ്ങാൻ മുൻകൈ എടുത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിരുന്നെങ്കിലും പിന്നീട് വന്ന യു ഡി എഫ് സർകാർ തൃശൂര്‍ ജില്ലയിലേക്ക് മാറ്റി സ്ഥാപിച്ചു.

മാരിടൈം ഇൻസ്റ്റിറ്റ്യൂട് തിരിച്ചു തരണമെന്നും അത് അന്താരാഷ്ട്ര ടൂറിസം മാപില്‍ പ്രസിദ്ധമായ ബേക്കലിന്റെ പേരില്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സി എച് കുഞ്ഞമ്പു നിവേദനം നല്‍കിയിരുന്നു. തുറമുഖ വകുപ്പിന്റെ ബജറ്റ് ചര്‍ചയുടെ മറുപടി പ്രസംഗത്തില്‍ സി എച് കുഞ്ഞമ്പു ആവശ്യപ്പെട്ട വിഷയം മന്ത്രി നിയമസഭയില്‍ തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

Keywords:  News, Kerala, Kasaragod, State, Top-Headlines, Uduma,  Maritime Institute, Minister Ahmad Devarkovil,  Maritime Institute unit will be started in Uduma; Minister Ahmad Devarkovil.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL