city-gold-ad-for-blogger
Aster MIMS 10/10/2023

മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടാത്തത് ലാവലിൻ കേസിനെ ഭയന്നെന്ന് കെ പി കുഞ്ഞിക്കണ്ണൻ; 'സ്ഥാനത്ത് തുടരാൻ അർഹതയില്ല'

തൃക്കരിപ്പൂർ: (www.kasargodvartha.com 05.08.2021) നിയമസഭാ കൈയ്യാങ്കളി കേസിൽ പ്രതിയായ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണൻ പറഞ്ഞു.മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ സബ് രജിസ്ട്രാഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടാത്തത് ലാവലിൻ കേസിനെ ഭയന്നെന്ന് കെ പി കുഞ്ഞിക്കണ്ണൻ; 'സ്ഥാനത്ത് തുടരാൻ അർഹതയില്ല'



സുപ്രീം കോടതിയിലുള്ള ലാവ്ലിൻ കേസിലെ വിധി ഭയന്നാണ് ആ കേസിൽ ആരോപണ വിധേയനായ പിണറായി വിജയൻ മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടാത്തത്. ശിവൻകുട്ടി രാജിവെച്ചാൽ ആ കീഴ്വഴക്കം തനിക്കും ബാധകമാകുമെന്ന യാഥാർഥ്യം പിണറായി വിജയൻ തിരിച്ചറിയുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.

നിയോജക മണ്ഡലം ചെയർമാൻ കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. എം ടി പി കരീം സ്വാഗതം പറഞ്ഞു. കെ പി സി സി നിർവാഹക സമിതി അംഗം പി കെ ഫൈസൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട്, ജെറ്റോ ജോസഫ്, ആൻറക്സ് ജോസഫ്, പി കുഞ്ഞിക്കണ്ണൻ, ലത്വീഫ് നീലഗിരി, എ മുസ്ത്വഫ ഹാജി, മടിയൻ ഉണ്ണിക്കൃഷ്ണൻ, പി വി ഗോപാലൻ, പി രാമചന്ദ്രൻ, സി ബാലൻ പ്രസംഗിച്ചു.


Keywords:  Kerala, Kasaragod, News, Minister, Case, Protest, KP Kunhikannan said that Minister V Sivankutty should resign. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL