city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ് വാക്സിൻ വിതരണം; കലക്ടറുടെ ഉത്തരവ് കേന്ദ്ര സർകാരിൻ്റെ നിർദേശങ്ങൾക്ക് വിരുദ്ധമെന്ന് ആക്ഷേപം; താമസസ്ഥലം തെളിയിക്കുന്ന ഏതെങ്കിലും രേഖ മതിയെന്ന് കലക്ടർ; വിമർശനവുമായി ഫേസ്ബുക് പോസ്റ്റ്

കാസർകോട്: (www.kasargodvartha.com 09.08.2021) കോവിഡ് വാക്സിൻ വിതരണം സംബന്ധിച്ച് കാസർകോട് കലക്ടറുടെ പുതിയ ഉത്തരവ് കേന്ദ്ര സർകാരിൻ്റെ നിർദേശങ്ങൾക്ക് വിരുദ്ധമെന്ന് ആക്ഷേപം. ഇൻഡ്യയിൽ എവിടെ നിന്നും കോവിഡ് വാക്സിൻ ബുക് ചെയ്യാനും സ്വീകരിക്കാനും സാധിക്കുമെന്നിരിക്കെ അതാത് പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക് മാത്രമേ വാക്സിൻ അനുവദിക്കൂവെന്ന ഉത്തരവാണ് ചോദ്യം ചെയ്യപ്പെടുന്നത്.

  
കോവിഡ് വാക്സിൻ വിതരണം; കലക്ടറുടെ ഉത്തരവ് കേന്ദ്ര സർകാരിൻ്റെ നിർദേശങ്ങൾക്ക് വിരുദ്ധമെന്ന് ആക്ഷേപം; താമസസ്ഥലം തെളിയിക്കുന്ന ഏതെങ്കിലും രേഖ മതിയെന്ന് കലക്ടർ; വിമർശനവുമായി ഫേസ്ബുക് പോസ്റ്റ്



ജോലി സംബന്ധമായും പഠനവുമായി ബന്ധപ്പെട്ടും മറ്റ് ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റും മാറി താമസിക്കുന്നവരടക്കമുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് പുതിയ ഉത്തരവ്. അതേസമയം കോവിഡ് വാക്സിനേഷന് താമസസ്ഥലം തെളിയിക്കുന്ന ഏതെങ്കിലും രേഖ ഹാജരാക്കിയാൽ മതിയെന്ന് കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് കാസർകോട് വാർത്തയോട് പറഞ്ഞു.

കേന്ദ്ര സർകാർ നിർദേശ പ്രകാരമല്ല ഈ ഉത്തരവ്. ജനസംഖ്യാനുപാതികമായി എല്ലാ സ്ഥലങ്ങളിലും സർകാർ വാക്‌സിൻ നൽകുന്നുണ്ടെന്നും കലക്ടർ പറഞ്ഞു. ഉത്തരവിനെ ചോദ്യം ചെയ്‌ത്‌ ആരെങ്കിലും കോടതിയെ സമീപിച്ചാലോ എന്ന ചോദ്യത്തിന് അന്നേരം നോക്കാം എന്നായിരുന്നു കലക്ടറുടെ മറുപടി.

  
കോവിഡ് വാക്സിൻ വിതരണം; കലക്ടറുടെ ഉത്തരവ് കേന്ദ്ര സർകാരിൻ്റെ നിർദേശങ്ങൾക്ക് വിരുദ്ധമെന്ന് ആക്ഷേപം; താമസസ്ഥലം തെളിയിക്കുന്ന ഏതെങ്കിലും രേഖ മതിയെന്ന് കലക്ടർ; വിമർശനവുമായി ഫേസ്ബുക് പോസ്റ്റ്



ഇത് സംബന്ധിച്ച് പൊതുപ്രവർത്തകനായ മോഹൻദാസ് വയലാകുഴിയുടെ ഫേസ്ബുക് പോസ്റ്റും ചർചയായിട്ടുണ്ട്.


ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം:

കാസർകോട് കളക്ടറുടെ പുതിയ ഉത്തരവ് പ്രകാരം അതാത് വാർഡിലുള്ളവർക്ക് മാത്രമേ വാക്സിൻ നൽകാവൂ എന്നാണ് പറയുന്നത്. അത് പ്രകാരം ഓൺലൈനായി സ്ലോട്ട് കിട്ടിയ പലരും രാവിലെ സെന്ററിൽ പോയി വാക്സിൻ ലഭിക്കില്ലെന്ന അറിയിപ്പോടെ തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയിൽ വാക്സിൻ സൗജന്യ വിതരണം ചെയ്യുന്നത് കേന്ദ്രസർക്കാർ ആയിരിക്കുകയും കേന്ദ്രസർക്കാർ Cowin പോർട്ടലിൽ ഇന്ത്യയിൽ എവിടെ നിന്നും രജിസ്റ്റർ ചെയ്യുകയും വാക്സിൻ സ്വീകരിക്കുകയും ചെയ്യാമെന്നിരിക്കെ ഇത്തരമൊരു ഉത്തരവ് അറിവില്ലായ്മ ആണെന്ന് തോന്നുന്നു.

1. പല സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിലും നിന്നും കാസർകോട് വന്നു ജോലി ചെയ്യുന്നവർ, താമസിക്കുന്നവർ, പഠിക്കുന്നവർ ഒക്കെ ഉണ്ട്. ഇവരുടെ അഡ്രസ് അവരുടെ ജില്ലകളിലോ സംസ്ഥാനങ്ങളിലോ ആയിരിക്കും.

2. ജില്ലയിൽ തന്നെ വീട് മാറി താമസിക്കുന്നവർ, വാടകയ്ക്ക് താമസിക്കുന്നവർ ഉണ്ട്. ഇവരൊക്കെ എവിടെ പോയി വാക്സിൻ എടുക്കാനാണ്.

3. വാക്സിൻ സ്ലോട്ട് ലഭ്യമായ സ്ഥലങ്ങളിൽ എന്തൊക്കെ ഉത്തരവുകൾ ഇറങ്ങിയാലും സ്ലോട്ട് ലഭിക്കും എന്നിരിക്കെ സ്ലോട്ട് ലഭിച്ചു സെന്ററുകളിൽ പോയി തിരിച്ചയക്കുന്നവരുടെ ഡോസ് അവരവരുടെ ഇഷ്ടക്കാർക്ക് (പൊളിറ്റിക്കൽ, പേർസണൽ) കിട്ടും എന്നല്ലാതെ മറ്റുള്ളവർക്ക് ലഭിക്കും എന്നു കളക്ടർക്കോ ജില്ലാ മെഡിക്കൽ ഓഫീസർക്കോ ഉറപ്പു വരുത്താൻ പറ്റുമോ?

അനാവശ്യമായ അതിർത്തികൾ സൃഷ്ടിച്ചു കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്ന ലോജിക്കില്ലാത്ത നിയമങ്ങളും, ഉത്തരവുകളും പടച്ചുവിടുമ്പോൾ കോമൺസെൻസ് ഉപയോഗിക്കാൻ പാടില്ല എന്ന് ആരെങ്കിലും ഇവരെ പഠിപ്പിച്ചു വിടുന്നുണ്ടോ??

©️മോഹൻദാസ് വയലാംകുഴി

Keywords: Kasaragod, Kerala, News, Social-Media, Government, District Collector, Vaccinations, COVID-19, Panchayath, Job, Covid vaccine; Allegation that Collector's order is contrary to directions of Central Government.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL