city-gold-ad-for-blogger
Aster MIMS 10/10/2023

കോൺഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇ ഡി റെയ്ഡ്; പ്രതിഷേധവുമായി കോൺഗ്രസ്; കുറ്റം ചെയ്തവരാണ് റെയ്ഡ് നേരിടുന്നതെന്ന് മുഖ്യമന്ത്രി

മംഗളൂരു: (www.kasargodvartha.com 06.08.2021) കോൺഗ്രസ് എം എൽ എ സമീർ അഹ്‌മദ്‌ ഖാന്റെയും മുൻമന്ത്രി റോഷൻ ബെയ്ഗിന്റേയും വീടുകളിലും ഓഫീസുകളിലുമുണ്ടായ റെയ്ഡിനെ തുടർന്ന് പ്രതിഷേധവുമായി കോൺഗ്രസ് മുതിർന്ന നേതാക്കൾ.

ബി ജെ പി സർകാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയും കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാറും ആരോപിച്ചത്. ഖാനിന് സമൂഹത്തിലുള്ള അംഗീകാരം ഇടിക്കാനാണ് ഇ ഡിയെ സർകാർ ഉപയോഗിക്കുന്നതെന്ന് സിദ്ധാരാമയ്യ പറഞ്ഞു. ഇ ഡി റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. വ്യാഴാഴ്ച രാവിലെ ആറിനായിരുന്നു പരിശോധന ആരംഭിച്ചത്.

സമീർ അഹ്‌മദ്‌ ഖാന്റെ ശിവാജി നഗർ കൻഡോൺമെന്റ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പുതുതായി പണിത ബംഗ്ലാവ്, കബൺ പാർക് ഭാഗത്തെ ഫ്ലാറ്റ്, കലസിപള്യയിലേയും ചാമരാജ്പേട്ടയിലേയും ട്രാവൽസ് ഓഫീസുകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

കോൺഗ്രസ് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇ ഡി റെയ്ഡ്; പ്രതിഷേധവുമായി കോൺഗ്രസ്; കുറ്റം ചെയ്തവരാണ് റെയ്ഡ് നേരിടുന്നതെന്ന് മുഖ്യമന്ത്രി


ബെയ്ഗിന്റെ ശിവജി നഗറിലെ രണ്ട് വീടുകളിൽ റെയ്ഡിന് എട്ടംഗ ഇ ഡി സംഘം പൊലീസ് സുരക്ഷ സന്നാഹങ്ങളോടെയാണ് എത്തിയത്. ബെയ്ഗിന്റെ ഉടമസ്ഥതയിലുള്ള നാല് സ്ഥാപനങ്ങളുടെ ഓഫീസുകളിലും റെയ്ഡ് നടന്നു. അതേസമയം കുറ്റം ചെയ്തവരാണ് റെയ്ഡ് നേരിടുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ഒന്നര വർഷം മുമ്പ് ഇ ഡി നൽകിയ നോടീസിന് ഖാൻ കൃത്യമായ വിശദീകരണം നൽകിയതാണെന്ന് ശിവകുമാർ പറഞ്ഞു. നിയമ വഴിയിലൂടെ ഖാൻ ഇത് സ്ഥാപിച്ച് ക്ലീൻ ഇമേജ് നിലനിറുത്തും. മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ രണ്ടു മക്കൾക്കും ബന്ധുക്കൾക്കും എതിരെ അഴിമതിയുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈകോടതി നോടീസുകൾ അയച്ച സാഹചര്യത്തിലാണ് മാന്യമായ ബിസിനസും പൊതുപ്രവർത്തനവും നടത്തുന്ന കോൺഗ്രസ് നേതാക്കളുടെ പിന്നാലെ ഇ ഡി ഐ ടി സംഘത്തെ അയക്കുന്നതെന്നും ഡി കെ എസ് പറഞ്ഞു.

Keywords:  News, Karnataka, Raid, State, Congress, BJP, Top-Headlines, Congress allegations, Karnataka government, Congress allegations against Karnataka government.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL