city-gold-ad-for-blogger
Aster MIMS 10/10/2023

കസ്റ്റഡിയിലെടുത്ത കോൻഗോ പൗരന്റെ മരണം; മൃതദേഹത്തിന്റെ വായിൽ നിന്ന് നുരയും പതയും കണ്ടതായി ആരോപണം; മർദനം നിർത്താൻ പൊലീസ് പണം ആവശ്യപ്പെട്ടെന്ന് കൂട്ടുകാർ

സൂപ്പി വാണിമേൽ

മംഗളുറു: (www.kasargodvatha.com 05.08.2021) ബെംഗളുറു ജെ സി നഗർ പൊലീസ് കസ്റ്റഡിയിലെടുത്ത കോൻഗോ പൗരൻ ഷിന്ദനി മലു ജോയൽ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. മൃതദേഹത്തിന്റെ വായിൽനിന്ന് നുരയും പതയും വന്ന നിലയിൽ കണ്ടെന്ന പരാതിയും മർദനം തുടരാതിരിക്കാൻ പൊലീസ് പണം ആവശ്യപ്പെട്ടുവെന്ന കൂട്ടുകാരുടെ ആരോപണവും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന പൊലീസ് ഭാഷ്യം ചോദ്യം ചെയ്യുന്നതായാണ് പരാതി.

കസ്റ്റഡിയിലെടുത്ത കോൻഗോ പൗരന്റെ മരണം; മൃതദേഹത്തിന്റെ വായിൽ നിന്ന് നുരയും പതയും കണ്ടതായി ആരോപണം; മർദനം നിർത്താൻ പൊലീസ് പണം ആവശ്യപ്പെട്ടെന്ന് കൂട്ടുകാർ


ഡൽഹിയിൽ നിന്ന് കോൻഗോ റിപബ്ലിക് എംബസി പ്രതിനിധികൾ എത്തി മൃതദേഹം പരിശോധിച്ചിരുന്നു. കോൻഗോ പൗരന്റെ ദുരൂഹ മരണവും പ്രതിഷേധിച്ചവർക്കെതിരെയുണ്ടായ പൊലീസ് ലാതിചാർജും ആഫ്രികൻ രാജ്യങ്ങളിലും ബെംഗളൂറിൽ ആ പൗരന്മാർക്കിടയിലും തിളക്കുകയാണെന്നാണ് വിവരം. ഞായറാഴ്ച അർധരാത്രി പൊലീസ് കസ്റ്റഡിലെടുത്ത ജോയൽ തിങ്കളാഴ്ച പുലർചെയാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 27 കാരൻ ചികിത്സക്കിടയിൽ മരിച്ചു എന്നാണ് പൊലീസ് കമീഷണർ പറഞ്ഞത്.


കസ്റ്റഡിയിലെടുത്ത കോൻഗോ പൗരന്റെ മരണം; മൃതദേഹത്തിന്റെ വായിൽ നിന്ന് നുരയും പതയും കണ്ടതായി ആരോപണം; മർദനം നിർത്താൻ പൊലീസ് പണം ആവശ്യപ്പെട്ടെന്ന് കൂട്ടുകാർ


എന്നാൽ ജോയൽ ഹൃദ്രോഗിയായിരുന്നില്ലെന്ന് കോൻഗോ പൗരന്മാരുടെ ബെംഗളുറു കൂട്ടായ്മ വൈസ് പ്രസിഡണ്ട് അലി കലി അവകാശപ്പെട്ടു. ജോയലിന്റെ പെൺസുഹൃത്തും മറ്റു കൂട്ടുകാരും അതാണ് തന്നോട് പറഞ്ഞത്. പൊലീസ് പിടിച്ചുകൊണ്ടുപോവും വരെ ജോയൽ വളരെ ഊർജസ്വലനായിരുന്നു. മർദ്ദനം തുടരാതിരിക്കാൻ പൊലീസ് വിളിച്ച് പണം ആവശ്യപ്പെട്ടതായും കൂട്ടുകാർ പറയുന്നുണ്ടെന്ന് അലി അറിയിച്ചു. പ്രതിഷേധക്കാർ പൊലീസിനെ അക്രമിച്ചു എന്ന് പറയുന്നത് നുണയാണ്. ശാന്തരായും പാടിയുമാണ് പ്രതിഷേധിച്ചത്. എന്നാൽ പൊലീസ് പ്രകോപനമില്ലാതെ തലങ്ങും വിലങ്ങും പിന്തുടർന്നും തല്ലി- അലി പറഞ്ഞു.

പൊലീസുകാർ ആഫ്രികൻ പ്രതിഷേധക്കാരെ വളഞ്ഞിട്ട് ക്രൂരമായി അടിക്കുന്ന രംഗങ്ങളാണ് വീഡിയോകളിൽ കാണുന്നതെന്ന് കോൻഗോ പൗര മറിയ പറഞ്ഞു. തലപൊട്ടി ചോരയൊലിക്കുന്ന ആഫ്രികക്കാരെ കണ്ടു. പൊലീസുകാരെ അക്രമിച്ചെങ്കിൽ, അവർക്ക് പരിക്കേറ്റു എന്നാണെങ്കിൽ അവർ എവിടെ?- അവർ ആരാഞ്ഞു. തങ്ങളുടെ സഹോദരൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചതിനാണ് പൊലീസ് ഇത്ര ക്രൂരമായി മർദിച്ചത്. മരിച്ചതും മർദനമേറ്റതും ഒരേ വിഭാഗത്തിന്-മറ്റൊരു കോൻഗോൺ പൗര സലീന പറഞ്ഞു.

തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് ആഫ്രികൻ പൗരന്മാരെ ബെംഗളുറു ജെ സി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ബാബുസപാളയം താമസിക്കുന്ന അറമന്ൻ ൻഗൊയ് (28), ഹെഗ്ഡെ നഗറിലെ ക്ലെമെന്റ് ബകെമ്ഡ (26), കല്ല്യാൺ നഗറിലെ യൂസിഫ് മകെട (25), കൽകെരെയിലെ ജുവനെ മുകുൻഗു (24), ബാലാജി ലേഔടിലെ ഗൗലോർഗ് (28) എന്നിവരാണ് അറസ്റ്റിലായത്. സംഭവ സമയം ഡ്യൂടിയിലുണ്ടായിരുന്ന സുബ്രഹ്മണ്യ നഗർ പൊലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ലതയുടെ പരാതിയിൽ കേസെടുത്താണ് അറസ്റ്റ്.

ബെംഗളുറു സംഭവം സംബന്ധിച്ച് ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്തകളും പടങ്ങളും ബെംഗളൂറിലേയും പൂനയിലേയും ആഫ്രികൻ പൗരന്മാരുടെ കൂട്ടായ്മ, സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ പോസ്റ്റ് ചെയ്തു. മഹാത്മാഗാന്ധിയുടെ അഹിംസ സിദ്ധാന്തവും അദ്ദേഹത്തിന്റെ ഇന്ത്യയിൽ ആഫ്രികക്കൻ വംശജരോട് കാണിക്കുന്ന അതിക്രമവും പരാമർശിച്ചാണ് പ്രതികരണങ്ങൾ ഏറേയും. ഹൃദയാഘാതത്തിൽ മരിച്ചാൽ വായിൽ നിന്ന് നുരയും പതയും വരുമോ എന്ന ചോദ്യവും അവർ ഉയർത്തുന്നുണ്ട്.




Keywords:  Karnataka, News, Mangalore, Death, Police, Friend, Delhi, Hospital, President, Arrest, News, Top-Headlines, Complaint that death of African national in Bangalore is mystery.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL