city-gold-ad-for-blogger
Aster MIMS 10/10/2023

ബെംഗളുറു പൊലീസ് കസ്റ്റഡിയിലെടുത്ത ആഫ്രികൻ പൗരൻ മരിച്ചു; പ്രതിഷേധിച്ചവർ അക്രമാസക്തരായി; ലാതിചാർജ് നടത്തി

മംഗളുറു: (www.kasargodvartha.com 02.08.2021)  പൊലീസ് കസ്റ്റഡിയിലെടുത്ത ആഫ്രികൻ പൗരൻ ബെംഗളൂറിൽ മരിച്ചു. സംഘടിച്ചെത്തി ജെ സി നഗർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച ആ രാജ്യത്തെ ഇരുപതോളം പൗരന്മാർ നടത്തിയ പ്രതിഷേധം അക്രമാസക്തമായതായി പൊലീസ് ആരോപിച്ചു. സബ് ഇൻസ്‌പെക്ടർ ഉൾപെടെ പൊലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റു.


ബെംഗളുറു പൊലീസ് കസ്റ്റഡിയിലെടുത്ത ആഫ്രികൻ പൗരൻ മരിച്ചു; പ്രതിഷേധിച്ചവർ അക്രമാസക്തരായി; ലാതിചാർജ് നടത്തി



ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോങ്കോ പൗരൻ ജോയൽ ഷിൻഡാനി മലു എന്ന ജോൻ(27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ജോയലിനെ ജെ സി നഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നും തിങ്കളാഴ്ച രാവിലെ 6.45ന് സ്വകാര്യ ആശുപത്രിയിലാണ് അത് സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. കേസ് അന്വേഷണം ഉടൻ സി ഐ ഡിക്ക് കൈമാറുകയും ചെയ്തു.

വിവരം അറിഞ്ഞ് ഉച്ച ഒരുമണിയോടെ വിവിധ ആഫ്രികൻ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം പേർ പൊലീസ് സ്റ്റേഷന് മുന്നിൽ കൂടിനിന്ന് മുദ്രാവാക്യം മുഴക്കി. 'കറുത്ത വർഗക്കാരോടുള്ള അതിക്രമത്തിൽ' പ്രതിഷേധിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയ അവർ ഗതാഗതം സ്തംഭിപ്പിച്ചു. പിരിഞ്ഞുപോവാൻ ആവശ്യപ്പെട്ട് വീശിയ ലാതി പ്രതിഷേധക്കാരിൽ ചിലർ പിടിച്ചു വാങ്ങാൻ ശ്രമിച്ചതോടെ ലാതിചാർജ് തുടങ്ങി.

അക്രമത്തിന് മുതിരാതെ ഒതുങ്ങി നിന്ന പ്രതിഷേധക്കാരിൽ ഒരാളെ നാലു പൊലീസുകാർ വളഞ്ഞിട്ട് തല്ലുന്നതായുള്ള ദൃശ്യങ്ങൾ പൂജ പ്രസന്ന ട്വീറ്റ് ചെയ്തു. തലയിൽ നിന്ന് ചോരയൊലിക്കുന്ന അവസ്ഥയിൽ പൊലീസ് വാഹനത്തിനടുത്ത് നിന്ന് എന്തിനാണ് തല്ലുന്നത്, എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ച് ഇരുകൈകളും ഉയർത്തി ചോദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

അറസ്റ്റ് ചെയ്ത വിദേശ പൗരന്മാരെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി.

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോയൽ ചികിത്സക്കിടെയാണ് മരിച്ചതെന്ന് ബെംഗളുറു പൊലീസ് കമീഷണർ കമൽ പന്ത് പറഞ്ഞു. എങ്കിലും അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം ആറോടെ ജെ സി നഗർ പൊലീസ് സ്റ്റേഷനിൽ എത്തിയ സി ഐ ഡി സംഘം മൊഴികൾ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ജോയലിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബെംഗളുറു നോർത് പൊലീസ് ഡെപ്യൂടി കമീഷണർ ധർമ്മേന്ദർ കുമാർ മീണ പറഞ്ഞു. വിദ്യാർഥി വിസയിൽ ബെംഗളൂറിൽ എത്തിയ ഇയാളുടെ വിസ കാലാവധി 2015 ജുലൈ 20ന് അവസാനിച്ചിരുന്നു. പാസ്പോർട് കാലാവധി 2017 ഡിസംബർ 13നും തീർന്നു. ഞായറാഴ്ച രാത്രി 12.30 മണിയോടെയാണ് മഫ്തി വേഷത്തിൽ പൊലീസ് ജോയലിനെ പിടികൂടിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിൽ

അയാളുടെ പക്കൽ നിന്ന് വെളുത്ത പൊടി നിറച്ച ചെറിയ പ്ലാസ്റ്റിക് കവറുകൾ വീണതായും വില്പനക്കായി കരുതിയ മയക്കുമരുന്നായിരുന്നു അതെന്നും പൊലീസ് പറയുന്നു.

Keywords:  Mangalore, Karnataka, Police, Custody, Protest, Death, Arrest, African national, who arrested by Bengaluru Police, died

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL