വിയ്യൂർ സെൻട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിലായത് കാസർകോട്ടെ അനവധി ക്രിമിനൽ കേസിലെ പ്രതി; അപകടനില തരണം ചെയ്‌തെന്ന് അധികൃതർ

തൃശൂർ: (www.kasargodvartha.com 05.08.2021) വിയ്യൂർ സെൻട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിലായത് കാസർകോട്ടെ അനവധി ക്രിമിനൽ കേസിൽ പ്രതിയായ മഹേഷ്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച ഇയാൾ അപകടനില തരണം ചെയ്‌തതായി ഡോക്ടർമാർ അറിയിച്ചു. വിയ്യൂർ സെൻട്രൽ ജയിലിൽ കാപ ചുമത്തി റിമാൻഡിൽ കഴിയുകയായിരുന്നു മഹേഷ്.

Kerala, Kasaragod, Thrissur, Jail, news, suicide-attempt, Criminal-gang, hospital, Top-Headlines, Accused in several criminal cases in Kasaragod hospitalized.

2014 ഡിസംബറില്‍ തളങ്കരയിലെ സൈനുല്‍ ആബിദിനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മഹേഷ്. ഇതുകൂടാതെ 2014ല്‍ താളിപ്പടുപ്പില്‍ ഒരാളെ വധിക്കാന്‍ ശ്രമിച്ച കേസ്, 2015 ല്‍ ഹൊസ്ദുര്‍ഗ് ജയിലില്‍ ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച കേസ്, 2015ല്‍ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ കസേരകള്‍ തകര്‍ത്ത കേസ്, 2017 ല്‍ നടന്ന ബി ജെ പി ഹര്‍ത്താലിനിടെ നടത്തിയ വധശ്രമം, 2017 ല്‍ കുഡ്‌ലു രാംദാസ് നഗറില്‍ ബസ് ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസ്, 2020 ൽ ആരോഗ്യപ്രവർത്തകർ താമസിക്കുന്ന ഹോടെലിൽ നടത്തിയ അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.

പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ അഞ്ചോളം ജുവൈനല്‍ കേസുകള്‍ മഹേഷിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന മഹേഷ് ഓരോ കേസിലും പുറത്തിറങ്ങി മറ്റൊരു കുറ്റകൃത്യത്തിൽ ഉൾപെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. 2020 ൽ ഒരു കേസിൽ പിടികൂടാനെത്തിയ കാസർകോട് സി ഐ യെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും മഹേഷ് പ്രതിയാണ്.

സ്വന്തം സെലിൽ തന്നെയാണ് മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചതായി അധികൃതർ പറയുന്നത്. അതേസമയം ഇതിനുപിന്നിലുള്ള കാരണമെന്താണെന്ന് വ്യകതമായിട്ടില്ല.


Keywords: Kerala, Kasaragod, Thrissur, Jail, news, suicide-attempt, Criminal-gang, hospital, Top-Headlines, Accused in several criminal cases in Kasaragod hospitalized.< !- START disable copy paste -->

Post a Comment

Previous Post Next Post