ഫേസ്ബുകില്‍ കരളലിയിക്കുന്ന പോസ്റ്റിട്ടതിന് പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.07.2021) ഫേസ്ബുകില്‍ കരളലിയിക്കുന്ന പോസ്റ്റിട്ടതിന് പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന്‍ പ്രഫുൽ (24) ആണ് മരിച്ചത്. നിർമാണം പൂര്‍ത്തിയായ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് പ്രഫുലനെ കണ്ടത്.

'എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളൂ നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ് ഫേസ് ബുകിൽ പോസ്റ്റിട്ടത്. ഹോംനഴ്സായ മാതാവ് രമണി ജോലിക്ക് പോവുകയും സഹോദരന്‍ രാഹുല്‍ പിതൃസഹോദരന്റെ വീട്ടിലും താമസമായതിനാല്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. വ്യാഴാഴ്ച വൈകീട്ട് വീട്ടിലെത്തിയ അനുജന്‍ രാഹുലാണ് പ്രഫുലിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Young man found dead

ഉടന്‍ അയല്‍വാസികളെ വിളിച്ചു കൂട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ‘കൊഞ്ചാനൊരു പെണ്ണും പിന്നെ കട്ടതാടിയുമാണ് ഈ പാവം ചെക്കന്റെ ആഗ്രഹം. പക്ഷേ ഇതുരണ്ടും ഭഗവാന്‍ എനിക്ക് തന്നിട്ടില്ലെന്ന് കാണിച്ച് മറ്റൊരു പോസ്റ്റും ഇട്ടിരുന്നു. മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷിച്ചുവരുന്നു.

Keywords: Kerala, News, Kanhangad, Top-Headlines, Death, Youth, Social-Media, Hanged, Young man found dead.
< !- START disable copy paste -->


Post a Comment

Previous Post Next Post