ടോക്യോ ഒളിംപിക്‌സിനുള്ള ഖത്വറിന്റെ ആദ്യ സംഘം ജപാനില്‍ പറന്നിറങ്ങി

ദോഹ: (www.kasargodvartha.com 18.07.2021) ടോക്യോ ഒളിംപിക്‌സിനുള്ള ഖത്വറിന്റെ ആദ്യ സംഘം ജപാനില്‍ പറന്നിറങ്ങി. ജൂലൈ 23നാണ് ടോക്യോ ഒളിംപിക്‌സിന് തിരി കൊളുത്തുന്നത്. ഗെയിംസ് ഇനങ്ങളില്‍ പങ്കെടുക്കുന്നവരുടെ ടീമാണ് ഞായറാഴ്ച ടോക്യോയില്‍ എത്തിയത്.

പുരുഷ വിഭാഗം ട്രാപ് ഷൂടിംങ് ഇനത്തില്‍ മത്സരിക്കുന്ന മുഹ് മദ് അല്‍ റുമൈഹി, ബീച്ച് വോളി ടീം അംഗങ്ങളായ അഹ് മദ് തിജാന്‍, ശരീഫ് യൂനുസ് എന്നിവര്‍ക്കൊപ്പം, വനിതാ വിഭാഗം തുഴച്ചില്‍ സിംഗിള്‍സില്‍ മത്സരിക്ക് തലാ അബുജ്ബാറയുമാണ് ഒളിംപിക്‌സിനായി നേരത്തെ തന്നെ ടോക്യേയിലെത്തിയത്.

Doha, News, Gulf, World, Top-Headlines, Olympics-Games-2021, Sports, Tokyo Olympics; Qatar's first team in Olympics city

അത്‌ലറ്റിക്‌സ് ഉള്‍പെടെ 15 അംഗ ടീമാണ് ഖത്വറിനായി മത്സരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ടീം അംഗങ്ങളുടെ സുരക്ഷയില്‍ പ്രത്യേക കരുതലുകള്‍ പാലിച്ചിട്ടുണ്ടെന്ന് സംഘത്തലവന്‍ മുഹ് മദ് അല്‍ മിസ്‌നദ് പറഞ്ഞു. ഒളിംപിക്‌സ് സംഘാടക സമിതി വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയതില്‍ നന്ദിയുണ്ടെന്നും മുഹ് മദ് അല്‍ മിസ്‌നദ് വ്യക്തമാക്കി.

Keywords: Doha, News, Gulf, World, Top-Headlines, Olympics-Games-2021, Sports, Tokyo Olympics; Qatar's first team in Olympics city

Post a Comment

Previous Post Next Post