city-gold-ad-for-blogger
Aster MIMS 10/10/2023

രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ജീവനക്കാർ അടക്കം പൊതുജനങ്ങളുമായി ഇടപഴകുന്നവർ രണ്ട് മാസത്തിലൊരിക്കൽ കോവിഡ് പരിശോധന നടത്തണം; തീരുമാനം ജില്ലാ കൊറോണ കോർ കമിറ്റി യോഗത്തിൽ

കാസർകോട്: (www.kasargodvartha.com 28.07.2021) ജില്ലയിൽ സർകാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളിലെ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ജീവനക്കാർ ഉൾപെടെ പൊതുജനങ്ങളുമായി ഇടപഴകുന്നവർ നിർബന്ധമായും രണ്ട് മാസത്തിലൊരിക്കൽ ആർടിപിസിആർ അല്ലെങ്കിൽ ആന്റിജൻ പരിശോധന നടത്തണമെന്ന് ജില്ലാതല കോറോണ കോർ കമിറ്റി യോഗത്തിൽ തീരുമാനം. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ജീവനക്കാർ അടക്കം പൊതുജനങ്ങളുമായി ഇടപഴകുന്നവർ രണ്ട് മാസത്തിലൊരിക്കൽ കോവിഡ് പരിശോധന നടത്തണം; തീരുമാനം ജില്ലാ കൊറോണ കോർ കമിറ്റി യോഗത്തിൽ

ജില്ലയിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉദ്ഘാടന പരിപാടികൾ ഉൾപെടെയുള്ള പൊതു പരിപാടികൾ നടത്താൻ അനുമതിയില്ല. നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കും. രോഗ സ്ഥിരീകരണ നിരക്കിൽ തുടർചയായി 22 തദ്ദേശ സ്ഥാപനങ്ങളാണ് ഡി, സി വിഭാഗങ്ങളിൽ തുടരുന്നത്. ഇവയിൽ നിയന്ത്രണം കർശനമാക്കും. ഡി കാറ്റഗറി ഒഴികെയുള്ള വിഭാഗങ്ങളിൽ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടാക്സ് പ്രാക്ടീഷൻസ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകി. ഡി കാറ്റഗറിയിൽ അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി.

സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ അധ്യാപകർക്ക് പുറമെ അവശ്യ സെർവീസിലുൾപെടാത്ത ജില്ലയിലെ ഗസറ്റഡ് റാങ്കിലുള്ള ജീവനക്കാരെയും സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിക്കും. 15 ദിവസം എന്ന റൊടേഷൻ രീതിയിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ക്രമീകരിക്കും. 71 സെക്ടറൽ മജിസ്‌ട്രേടുമാരെ ജില്ലയിൽ നിയോഗിക്കും. സബ് ഡിവിഷണൽ മജിസ്‌ട്രേടുമാർ ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഡാറ്റ എൻട്രി ജോലികൾക്കായി അവശ്യ സെർവീസിലുൾപെടാത്ത സർകാർ ജീവനക്കാരുടെ സേവനം കൂടി ഉപയോഗിക്കും. കൂടുതൽ ലാബ് ടെക്നീഷ്യന്മാരെയും നിയമിക്കും. സർകാർ വാഹനങ്ങൾ ഉൾപെടെ കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

എ ഡി എം എകെ രമേന്ദ്രൻ, എഎസ്പി ഹരിശ്ചന്ദ്ര നായിക്, ഡിഎംഒ (ഹെൽത്) ഡോ. കെആർ രാജൻ, ഫിനാൻസ് ഓഫീസർ കെ സതീശൻ, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥർ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Committee, Vaccinations, Inauguration, District Collector, School, Vehicles, Government, Those who interact with the public should COVID test every two months.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL