കാസർകോട്ടെ ഒരാഴ്ചത്തെ ശരാശരി ടിപിആർ നിരക്ക് 13.87; 15 തദ്ദേശ സ്ഥാപനങ്ങളുടെ ടിപിആർ 15 ന് മുകളിൽ

കാസർകോട്: (www.kasargodvartha.com 21.07.2021) ഒരാഴ്ചത്തെ ശരാശരി കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ. കാറ്റഗറി സി യിൽ 13 എണ്ണവും, ബി യിൽ 12 എണ്ണവും, ബെള്ളൂർ ഗ്രാമപഞ്ചായത്ത് മാത്രം കാറ്റഗറി എയിലും ഉൾപ്പെടുത്തി.


ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടിപിആർ 13.87 ശതമാനം ആണ്. ജൂലൈ 14 മുതൽ 20 വരെയുള്ള ടിപിആർ ആണ് കണക്കാക്കിയത്. ജില്ലയിൽ ആകെ 34556 കോവിഡ് ടെസ്റ്റ് നടത്തി. അതിൽ 4794 പേർ പോസിറ്റീവായി.

The average weekly TPR rate was 13.87

കാറ്റഗറി ഡി (15 ശതമാനത്തിന് മുകളിൽ)

കയ്യൂർ-ചീമേനി (36.57), മടിക്കൈ (29.83), മൊഗ്രാൽപുത്തൂർ (20.35), ചെമ്മനാട് (19.75), ബളാൽ (18.75), ബേഡഡുക്ക (18.72), തൃക്കരിപ്പൂർ (18.25), കാഞ്ഞങ്ങാട് (17.54), മധൂർ (16.92), നീലേശ്വരം (16.71), ചെങ്കള (16.32), അജാനൂർ (16.02), ദേലംപാടി (15.81), പിലിക്കോട് (15.50), കുറ്റിക്കോൽ (15.47).


കാറ്റഗറി സി (10 മുതൽ 15 ശതമാനം വരെ)

ഉദുമ (14.92), കോടോം-ബേളൂർ (14.90), പള്ളിക്കര (14.24), ചെറുവത്തൂർ (13.28), മംഗൽപാടി (13.12), കിനാനൂർ-കരിന്തളം (12.48), വോർക്കാടി (12.30), മുളിയാർ (12.20), വെസ്റ്റ് എളേരി (11.81), പനത്തടി (11.53), കുമ്പള (11.37), എൻമകജെ (10.83), പുല്ലൂർ-പെരിയ (10.28)


കാറ്റഗറി ബി (5 മുതൽ 10 ശതമാനം വരെ)

ബദിയഡുക്ക (9.31), കാറഡുക്ക (9.29), പടന്ന (8.80), പൈവളിഗെ (8.72), മഞ്ചേശ്വരം (7.97), പുത്തിഗെ (7.75), കള്ളാർ (7.51), വലിയ പറമ്പ (7.33), കാസർകോട് (7.03), മീഞ്ച (6.99), കുമ്പടാജെ (6.73), ഈസ്റ്റ് എളേരി (5.05)

കാറ്റഗറി എ (5 ശതമാനത്തിൽ താഴെ)

ബെള്ളൂർ (3.01)


Keywords: Kasaragod, News, Kerala, COVID-19, Test, Bellur, Kayyur, Top-Headlines, Madikai, Mogral puthur, Kanhangad, Nileshwaram, Delampady, Kuttikol, Uduma, The average weekly TPR rate was 13.87.
< !- START disable copy paste -->

Post a Comment

Previous Post Next Post