city-gold-ad-for-blogger
Aster MIMS 10/10/2023

കാരുണ്യത്തിന്റെ മഹനീയ മാതൃകയുമായി എസ് വൈ എസ് നെല്ലിക്കട്ട സാന്ത്വനം വിഷൻ - 22; പ്രഖ്യാപനം മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ നിർവഹിച്ചു

നെല്ലിക്കട്ട: (www.kasargodvartha.com 17.07.2021) എസ് വൈ എസ് നെല്ലിക്കട്ട യൂനിറ്റ് സാന്ത്വനം വിഷൻ - 22 പ്രഖ്യാപനം സംസ്ഥാന തുറമുഖ - പുരാവസ്‌തു വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ നിർവഹിച്ചു. പ്രയാസ കാലത്ത് സമൂഹത്തിന് താങ്ങായി ഒപ്പം നിൽക്കാൻ യുവ സംഘടനകൾ മുന്നോട്ട് വരുന്നത് അഭിമാനകരമാണ്. എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ പ്രതിസസി നാളുകളിൽ സമൂഹത്തിന് വലിയ കരുതലാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 
കാരുണ്യത്തിന്റെ മഹനീയ മാതൃകയുമായി എസ് വൈ എസ് നെല്ലിക്കട്ട സാന്ത്വനം വിഷൻ - 22; പ്രഖ്യാപനം മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ നിർവഹിച്ചു



സാന്ത്വന കേന്ദ്രം, ഷീ പാലിയേറ്റീവ് വിംഗ്, പാലിയേറ്റീവ് കെയർ, മെഡികൽ ഉപകരണങ്ങൾ, ആംബുലൻസ്, മെഡികൽ കാർഡ്, ദാറുൽ ഖൈർ ഭാവന പദ്ധതി, റേഷൻ തുടങ്ങിയ സേവനങ്ങൾ അടങ്ങിയ പദ്ധതിയാണ് വിഷൻ -22. ഇതിന്റെ ഭാഗമായി 41 സാന്ത്വനം വോളന്റീയർ ടീമിനെയും സജ്ജമാക്കി.

ഗസ്റ്റ്‌ ഹൗസിൽ നടന്ന പരിപാടിയിൽ സാന്ത്വനം ജാകെറ്റ് വളണ്ടിയർ ക്യാപ്റ്റൻ ബാദുശ നെല്ലിക്കട്ടക്ക് നൽകി മന്ത്രി ദേവർകോവിൽ പ്രകാശനം ചെയ്തു. സോൺ സാന്ത്വനം സെക്രടറി സിദ്ദിഖ് ഹനീഫി അധ്യക്ഷത വഹിച്ചു. ഫൈസൽ നെല്ലിക്കട്ട, ലത്വീഫ് പള്ളത്തടുക്ക, ലത്വീഫ് കണ്ണാടിപ്പാറ, നസീർ ജൽസൂർ, ജംശീദ്, ലത്വീഫ്, ഉനൈസ്, അശ്ഫാഖ്‌, സമീർ സംബന്ധിച്ചു.

Keywords:  Kasaragod, Kerala, News, SYS, Minister, Nellikatta, Palliative-care-society, Ambulance, Medical store, Secretary,  SYS Santhwanam Vision - 22 announced by Minister Ahmed Devarkovil. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL