മംഗളൂറിലെ നഴ്സിങ് കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്‌ത കേസിൽ കാസർകോട്ടുകാരൻ അടക്കം ആറ് കേരളക്കാർ അറസ്റ്റിൽ

മംഗളുറു: (www.kasargodvartha.com 17.07.2021) നഗരത്തിലെ നഴ്സിംഗ് കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ ആറ് സീനിയർ വിദ്യാർഥികൾ അറസ്റ്റിലായി. കാസർകോട്ടെ ജുറൈജ് (20), കോഴിക്കോട്ടെ ശ്രീലാൽ (20), മലപ്പുറത്തെ ശാഹിദ് (20), അംജദ് (20), ഹുസൈൻ (20), ലിൻസ് (20) എന്നിവരാണ് പിടിയിലായത്. റാഗിംഗിന് ഇരയായതും കേരളക്കാരാണ്.

Karnataka, Mangalore, Kerala, Kasaragod, Students, Arrest, Nurse, Police, Case,  Kozhikode, Malappuram, Accuse, Six Keralites, including a Kasargod native, arrested for ragging at a nursing college in Mangalore.


ഇരകൾ നൽകിയ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ജൂലൈ 14 ന് രാത്രി എട്ട് മണിക്ക് നഗരത്തിലെ ഫൾനീർ റോഡിലുള്ള ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയ ജൂനിയർ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ അധിക്ഷേപിച്ചതായും 'നിങ്ങൾ എന്തിനാണ് മുഖത്തേക്ക് നോക്കുന്നത്, നിങ്ങൾ ജൂനിയർമാരാണ്, എഴുന്നേറ്റു നിന്ന് ഞങ്ങളെ ബഹുമാനിക്കണം, ഇരിക്കരുത്' എന്നും മോശം ഭാഷയിൽ അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു.

അന്ന് രാത്രി 10.30 ന് പ്രതികൾ മാരകായുധങ്ങളുമായി താമസ സഥലത്തെത്തി റാഗ് ചെയ്യുകയും ഇരകളിൽ ഒരാളെ അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കാൻ പ്രേരിപ്പിച്ചതായും പറയുന്നു. ആറ് പ്രതികളും ആക്രമിക്കുകയും സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെങ്കിൽ ജീവൻ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും ഇരയായവർ പരാതിപ്പെട്ടു.

ഐപിസി 143, 147, 148, 448, 323, 324, 504, 506, കർണാടക വിദ്യാഭ്യാസ നിയമത്തിലെ 116 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായവർ കഴിഞ്ഞവർഷവും റാഗിംഗ് കേസിൽ ഉൾപെട്ടിരുന്നതായും അന്ന് പൊലീസിനെ സ്വാധീനിച്ച് രക്ഷപെട്ടതായും റിപോർടുകളുണ്ട്.

 Keywords: Karnataka, Mangalore, Kerala, Kasaragod, Students, Arrest, Nurse, Police, Case,  Kozhikode, Malappuram, Accuse, Six Keralites, including a Kasargod native, arrested for ragging at a nursing college in Mangalore.


< !- START disable copy paste -->

Post a Comment

Previous Post Next Post