city-gold-ad-for-blogger
Aster MIMS 10/10/2023

നെഹ്റു കോളജ് അധ്യാപികയുടെ പൂട്ടിയിട്ട വീട്ടിൽ കവർച; ദൃശ്യം പതിഞ്ഞ സി സി ടി വിയുടെ ഹാർഡ് ഡിസ്ക് കൊണ്ടുപോയി

പടന്നക്കാട്: (www.kasargodvartha.com 31.07.2021) പൂട്ടിയിട്ട വീട്ടിൽ കവർച. നെഹ്റു കോളജ് അധ്യാപിക റീജയുടെ കൊട്രച്ചാലിലെ വീട്ടിലാണ് കവർച്ച നടന്നത്.

റീജയും ഭർത്താവ് സതീഷും വീട് പൂട്ടി കുടുംബ സമേതം മംഗളൂരുവിൽ ബന്ധു വീട്ടിലേക്ക് നാല് ദിവസം മുമ്പ് പോയതായിരുന്നു. വീട്ടിലെ അലങ്കാര മത്സ്യത്തിന് തീറ്റ കൊടുക്കാനായി തൊഴിലാളിക്ക് തുറന്ന് കൊടുക്കാൻ തൊട്ടടുത്ത വീട്ടിൽ താക്കോൽ ഏൽപിച്ചിരുന്നു.

നെഹ്റു കോളജ് അധ്യാപികയുടെ പൂട്ടിയിട്ട വീട്ടിൽ കവർച; ദൃശ്യം പതിഞ്ഞ സി സി ടി വിയുടെ ഹാർഡ് ഡിസ്ക് കൊണ്ടുപോയി

തൊഴിലാളികൾ വെള്ളിയാഴ്ച വൈകീട്ട് മീനിന് തീറ്റ കൊടുത്ത് വീട് പൂട്ടി പോയതായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് വീണ്ടും മീനിന് തീറ്റയുമായി വന്ന് താക്കോൽ വാങ്ങി എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്.

വിവരം വീട്ടുകാരെയും ഹൊസ്ദുർഗ് പൊലീസിനെയും അറിയിച്ചതിനെ തുടർന്ന് പൊലീസ് കവർച നടന്ന വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി. വീട്ടിൽ സി സി ടി വി ഉള്ളതിനാൽ ദൃശ്യം പകർന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാക്കൾ ഹാർഡ് ഡിസ്ക് കൊണ്ടുപോയെന്നാണ് വിവരം.

വീട്ടിൽ സ്വർണവും പണവും സൂക്ഷിക്കാത്തതിനാൽ ഒന്നും കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കിടപ്പ് മുറിയും അലമാരകളും കുത്തിതുറന്ന നിലയിലാണ്. ഇലക്ട്രോണിക്സ് സാധനങ്ങളും കൊണ്ടുപോയിട്ടില്ല.

മംഗളൂറുവിൽ നിന്നും വീട്ടുകാർ കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്. വീട്ടുകാർ തിരിച്ചെത്തിയ ശേഷം വിശദമായ പരിശോധന നടത്തിയാൽ മാത്രമേ എന്തെങ്കിലും കൊണ്ടുപോയിട്ടുണ്ടോയെന്ന് വ്യക്തമാകുകയുള്ളുവെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി, ഡോ. വി ബാലകൃഷ്ണൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Kerala, News, Kasaragod, Top-Headlines, Padannakad, House-robbery, Robbery, House, Case, Police, Robbery at Nehru College teacher's locked house; The hard disk of the scene CCTV was taken away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL