Join Whatsapp Group. Join now!
Aster MIMS 10/10/2023

മലപ്പുറത്ത് നിന്ന് കാശ്മീരിലേക്ക് സൈകിളിൽ യാത്ര ചെയ്യുന്ന സഹലയ്ക്കും കൂട്ടുകാർക്കും കാസർകോട്ട് ആവേശ സ്വീകരണം

Reception for Sahala and friends in Kasaragod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 30.07.2021) മലപ്പുറത്ത് നിന്നും കാശ്മീരിലേക്ക് സൈകിളിൽ യാത്ര ചെയ്യുന്ന സഹലയ്ക്കും കൂട്ടുകാർക്കും കാസർകോട്ട് സ്വീകരണം നൽകി. ഐപിഎൽ താരം അസ്ഹറുദ്ദീനും യാത്രക്കാരെ കാണാൻ എത്തിയിരുന്നു.

21 കാരിയായ സഹലയുടെ യാത്ര ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു. സൈകിളിലും ബൈകിലുമായി യാത്രകൾ നടത്തി പരിചയമുള്ള മശ്ഹൂർ ഖാനും മുഹമ്മദ് ശാമിലുമാണ് സൈകിൾ യാത്രയിൽ ഒപ്പമുള്ളത്.
 
Reception for Sahala and friends in Kasaragod

മൂന്ന് മാസം നീണ്ടു നിൽക്കുന്ന യാത്രയിൽ 5000 കിലോമീറ്ററാണ് ഇവർ സഞ്ചരിക്കുന്നത്. സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തിയ പണത്തിലൂടെയാണ് സഹല സൈകിൾ വാങ്ങിയത്. രണ്ടാം തവണയാണ് ശാമിൽ കാശ്മീരിലേക്ക് യാത്ര നടത്തുന്നത്. ഊർങ്ങാട്ടിരി തച്ചണ്ണ സ്വാദേശിനിയായ സഹല ജേർണലിസം വിദ്യാർഥിയാണ്.

ഡെയ്ലി റൈഡേർസ് കാസർകോടിന്റെ (ഡി ആർ കെ) നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഡി ആർ കെ ഇവർക്ക് താമസ സൗകര്യവും ഒരുക്കിയിരുന്നു. റയാൻ ബീച് റിസോർടിൽ രണ്ട് ദിനം വിശ്രമിച്ച് വെള്ളിയാഴ്ച രാവിലെ യാത്ര തുടർന്നു. ഡി ആർ കെ അംഗങ്ങൾ സംസ്ഥാന അതിർത്തി വരെ അനുഗമിച്ചു മൂവരെയും യാത്രയാക്കി.

Keywords: Kerala, News, Kasaragod, Top-Headlines, Reception, Malappuram, Travelling, Bicycle, Youth, Reception for Sahala and friends in Kasaragod.
< !- START disable copy paste -->

Post a Comment