Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്യഷോപുകൾ, വ്യാപാരസ്ഥാപനങ്ങൾ വരെ തുറന്നു; മസ്ജിദുകൾക്ക് മാത്രം ഇളവ് അനുവദിക്കാത്ത സർകാർ നിലപാട് ദൗർഭാഗ്യകരം: യു എം അബ്ദുർ റഹ്‌മാൻ മൗലവി

Protest against not allowing concessions only to mosques#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 15.07.2021) കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിൽ സർകാർ കാര്യമായ ഇളവുകൾ വരുത്തുകയും പൊതുവാഹനങ്ങൾ, മദ്യഷോപുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ആളുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി ഒരുമിച്ച് കൂടാൻ അനുമതി നൽകി. എന്നാൽ മുസ്ലിം ആരാധനാലയങ്ങളിൽ നിശ്ചിത തോതിൽ വിശ്വാസികൾക്ക് അവരുടെ മതാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ അവസരം നൽകാത്തത് ദുരൂഹവും ദൗർഭാഗ്യകരവുമാണെന്ന് സമസ്ത കേന്ദ്ര വൈസ് പ്രസിഡൻറ് യുഎം അബ്ദുർ റഹ്‌മാൻ മൗലവി കുറ്റപ്പെടുത്തി.

മുസ്ലിംങ്ങൾക്ക് മസ്ജിദുകളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും ബലി പെരുന്നാൾ നമസ്കാരത്തിനും കോവിഡ് ചട്ടങ്ങൾ പാലിച്ച് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര കമിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Protest against not allowing concessions only to mosques

ജില്ലാ വൈസ് പ്രസിഡൻ്റ് എം എസ് തങ്ങൾ മദനി, വർകിംങ്ങ് സെക്രടറി ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂർ, ഹുസൈൻ തങ്ങൾ (ജംഇയ്യത്തുൽ മുഅല്ലിമീൻ), കല്ലട്ര അബ്ബാസ് ഹാജി (എസ് എം എഫ്), മൊയ്തു മൗലവി ചെർക്കള (എസ് വൈ എസ്), ഇർശാദ് ഹുദവി ബെദിരെ (എസ് കെ എസ് എസ് എഫ്) ഇ അബ്ബാസ് ഫൈസി, ബശീർ ദാരിമി തുടങ്ങിയവർ സംസാരിച്ചു.

Keywords: Kerala, News, Kasaragod, Protest, Masjid, COVID-19, Corona, Collectorate, Lockdown, U M Abdul Rahman Maulavi, Protest against not allowing concessions only to mosques.
< !- START disable copy paste -->


Post a Comment