Join Whatsapp Group. Join now!
Aster MIMS 10/10/2023

കാഞ്ഞങ്ങാട് അടച്ചുപൂട്ടുന്നു; കര്‍ശന നിയന്ത്രണങ്ങള്‍ തുടരാന്‍ നഗരസഭ തീരുമാനം

കാഞ്ഞങ്ങാട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരാന്‍ നഗരസഭ തീരുമാനം Kanhangad, News, Kerala, Kasaragod, COVID-19, Health

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.07.2021) കാഞ്ഞങ്ങാട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരാന്‍ നഗരസഭ തീരുമാനം. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് നടപടി. കോവിഡ് വ്യാപനം കുറച്ച് കൊണ്ട് വരുന്നതിന്റെ ഭാഗായി മുഴുവന്‍ ആളുകളും ജാഗ്രത കൈവിടാതെ സഹകരിക്കണമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ വി സുജാത അഭ്യര്‍ത്ഥിച്ചു.

ജീവനക്കാര്‍ക്കും കൗണ്‍സിലര്‍ക്കും കോവിഡ് രോഗം സ്ഥിരികരിച്ചതിനാല്‍ നഗരസഭ ഓഫീസിലെ ആരോഗ്യ വിഭാഗം സേവനം ഒഴികെ മറ്റ് സേവനങ്ങള്‍ ഉണ്ടായിരിക്കുകയില്ലെന്നും തിങ്കളാഴ്ച വരെ പൊതുജനങ്ങള്‍ക്ക് നഗരസഭ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും നഗരസഭ ചെയര്‍പേഴ്‌സന്‍ കെ വി സുജാത അറിയിച്ചു. കൂടാതെ ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനും കൗണ്‍സിലര്‍മാരുടെ യോഗം തീരുമാനിച്ചു.

Kanhangad, News, Kerala, Kasaragod, COVID-19, Health, Municipality decides to maintain strict controls in Kanhangad

കോവിഡ് വ്യാപനത്തിന്റെ തോത് കുറച്ച് കൊണ്ടുവരാന്‍ നഗരത്തില്‍ കര്‍ശന പരിശോധനയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനും കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ കെ വി സുജാത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ ടെക്, സ്ഥിരം സമിതി ചെയര്‍മാന്മാരായ സി ജാനകിക്കുട്ടി, പി അഹമ്മദലി, കെ വി സരസ്വതി, കെ അനീശന്‍, കെ വി മായാകുമാരി കൗണ്‍സിലര്‍മാരായ വി വി രമേശന്‍, കെ കെ ജാഫര്‍, നഗരസഭ സെക്രട്ടറി ടി വി പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു

* നഗരസഭ പ്രദേശത്തെ പൊതുപരിപാടികളിലും വിവാഹങ്ങള്‍ പിറന്നാള്‍ ആഘോഷങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ മറ്റ് വിശേഷ പരിപാടികള്‍ കോവിഡ് ജാഗ്രതാ പോര്‍ടലിലും നഗരസഭയിലും, സ്റ്റേഷന്‍ ഹൗസ് ഓഫീസിലും രജിസ്റ്റര്‍ ചെയ്ത് അനുമതിപത്രം വാങ്ങിക്കേണ്ടുന്നതാണ്

* അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ വൈകുന്നേരം 7 മണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ് 

* തുറന്ന് പ്രവര്‍ത്തിക്കുന്ന അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സെര്‍ടിഫികെറ്റ് കൈവശം വെയ്‌ക്കേണ്ടുന്നതും പരിശോധന സമയത്ത് ഹാജരാക്കേണ്ടുന്നതുമാണ്

* നിയന്ത്രണങ്ങളോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കുകയില്ല.

* ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യം, മാംസാം, ഇറച്ചി, പഴം പച്ചക്കറി, പക്ഷിമൃഗാദികള്‍ക്കുള്ള തീറ്റകള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7മണി വരെ പ്രവര്‍ത്തിക്കാം

* ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഉച്ചവരെ പ്രവര്‍ത്തിക്കാം

* പ്രസുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല

* വാഹനങ്ങളുടെ അറ്റകുറ്റ പ്രവൃത്തികള്‍ നടത്തുന്ന ഷോപുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.

* ശുചീകരണ സാധന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ പാടില്ല. 

* ഹോടെലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കി. ഹോം ഡെലിവറി, പാള്‍സല്‍ സംവിധാനം ഏര്‍പ്പെടുത്തി. ഹോടെല്‍, ബേകെറി ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും നിര്‍ബന്ധമായും ധരിക്കേണ്ടുന്നതാണ്

*വിനോദ പരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍, ഔട് ഡോര്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയില്ല.

* അവശ്യവസ്തുക്കള്‍ ഒഴികെ (തുണിക്കടകള്‍, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍, ജ്വല്ലറി, ഇലട്രോണിക്‌സ് മോബൈല്‍ ഷോപ്) പൂര്‍ണമായും ഒഴിവാക്കേണ്ടുന്നതാണ്

* ഓടോ ടാക്‌സി സ്റ്റാന്റുകള്‍ അനുവദിക്കുകയില്ല. എന്നാല്‍ നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താം.

* ആരാധനാലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുകയില്ല.

* ബീവറേജസ് ഔട് ലെറ്റുകള്‍, ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല.

* ജിമ്മുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല.

* വിനോദ സഞ്ചാര മേഖലയിലെ താമസ സൗകര്യങ്ങള്‍ അനുവദിക്കുകയില്ല.

* ആധാരം എഴുത്തുന്ന ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല.

* രോഗലക്ഷണമുള്ളവരും സമ്പര്‍ക്കം പുലര്‍ത്തിയവരും കോവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടുന്നതാണ്.

* വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നും നാട്ടിലേക്ക് എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിഞ്ഞതിനു ശേഷം കോവിഡ് ടെസ്റ്റ് ചെയ്ത് രോഗം ഇല്ല എന്ന്  ഉറപ്പുവരുത്തേണ്ടുന്നതാണ്.

* 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ കുഞ്ഞുങ്ങള്‍ എന്നിവര്‍ ആള്‍കൂട്ടത്തില്‍ നിന്നും ആലോഷങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടുന്നതുമാണ്.

* കടകളിലും ആരാധാനാലയങ്ങളിലും വീടുകളിലും എ സി ഉപയോഗം കുറയ്ക്കുകയും ഷോപിംഗ് കോംപ്ലക്‌സുകള്‍, ആരാധാനാലയങ്ങള്‍ ഹോടെലുകള്‍, ഗ്രൗണ്ടുകള്‍, മാര്‍കെറ്റ് ബിച്ചുകള്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിക്കാനും തീരുമാനിച്ചു.

* ഓഡിറ്റോറിയം മറ്റ് ഹാളുകള്‍ എന്നിവിടങ്ങളിലെ നടക്കുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കുകയില്ല.

* കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യം, പൊലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്ര വ്യാപനം നിയന്ത്രിക്കാന്‍ സംയുക്ത പരിശോധനടത്താനും തീരുമാനിച്ചു.

* തട്ട് കടകള്‍ പൂര്‍ണമായും നിരോധിക്കും 

* അനധികൃത വഴിയോര കച്ചവടം പൂര്‍ണ്ണമായും നിരോധിക്കാനും സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാരുടെ നിരീക്ഷണം കര്‍ശനമാക്കാനും തീരുമാനിച്ചു

* നഗരസഭ ഓഫീസില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം എര്‍പ്പെടുത്തി.

* ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി

Keywords: Kanhangad, News, Kerala, Kasaragod, COVID-19, Health, Municipality decides to maintain strict controls in Kanhangad

Post a Comment