Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന ജില്ലാ വികസന സമിതിയോഗത്തിൽ ആവശ്യങ്ങളും പരാതികളുമായി എംഎൽഎമാർ

MLAs with demands at District Development Committee meeting #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്:(www.kasargodvartha.com 03.07.2021)  ജില്ലാ വികസന സമിതിയോഗത്തിൽ ആവശ്യങ്ങളും പരാതികളുമായി എംഎൽഎമാർ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടക്കുന്ന യോഗമായിരുന്നു ഇത്. സന്ദര്‍ശക വിസയില്‍ പോകുന്ന പ്രവാസി മലയാളികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. എം എല്‍ എ മാരുടെ ആസ്തി വികസന ഫൻഡില്‍ അനുവദിച്ച പദ്ധതികള്‍ കരാറുകാരുടെ അനാസ്ഥ കാരണം തടസപ്പെടുന്നതിനാല്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
MLAs with demands at District Development Committee meeting



മദ്യം-മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ടുള്ള അക്രമണങ്ങള്‍ കൂടുതലായി റിപോർട് ചെയ്യുന്നത് കാസർകോട് താലൂകില്‍ ആയതിനാല്‍ ഇതിന് അടിമപ്പെട്ടവരെ ചികിത്സിക്കാൻ വേണ്ടി ഡി അഡിക്ഷന്‍ സെന്റര്‍ മുളിയാര്‍ ആശുപത്രിയില്‍ ആരംഭിക്കുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കണമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എം എല്‍ എ പറഞ്ഞു. വന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിന് കര്‍ഷകര്‍ക്ക് നല്‍കിയ തോക്കിന്റെ ലൈസന്‍സ് ഒരു കാരണവുമില്ലാതെ പുതുക്കി നല്‍കാതിരിക്കരുത്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മഞ്ചേശ്വരം ഹാര്‍ബര്‍ ബീച് റോഡ് ബ്രിഡ്ജ് പ്രവൃത്തി അടിയന്തരമായി നടത്തണമെന്ന് എ കെ എം അശ്‌റഫ് എംഎല്‍എ പറഞ്ഞു. എൻമകജെ പഞ്ചായത്തിലെ സായി ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി നിര്‍മിച്ച വീടുകളില്‍ വൈദ്യുതിയും റോഡും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്‌സിനേഷന്‍ പൂര്‍ണമായും സുതാര്യമായും പരാതിരഹിതമായും ചെയ്യണമെന്നാണ് സര്‍കാര്‍ സമീപനമെന്നും ഇത് പക്ഷപാതരഹിതമാകണമെന്നും ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പറഞ്ഞു. വാര്‍ഡ് തല വാക്‌സിന്‍ വിതരണത്തില്‍ ആക്ഷേപമുണ്ടാകാതിരിക്കാന്‍ സര്‍കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം. കെഎസ്ടിപി റോഡില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നിര്‍മിച്ച സൗരോര്‍ജ വിളക്കുകള്‍ പ്രകാശിക്കുന്നില്ല. അറ്റകുറ്റപണികള്‍ അടിയന്തരമായി നടത്തണം. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ഗണനാക്രമത്തിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണമെന്ന് എം രാജഗോപാലന്‍ എം എല്‍ എ പറഞ്ഞു. വിവിധ തസ്തികകളില്‍ ജില്ലയില്‍ സര്‍കാര്‍ ഓഫീസുകളിലുള്ള മുഴുവന്‍ ഒഴിവുകളും ഉടന്‍ റിപോർട് ചെയ്യണം. ആഗസ്റ്റ് നാലിന് റാങ്ക് ലിസ്റ്റ് കഴിയുന്ന തസ്തികകളില്‍ അടിയന്തര പരിഗണന നല്‍കണം. പൊതുമരാമത്ത് റോഡുകളുടെ നിര്‍മാണത്തില്‍ പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി തുടങ്ങിയവ ഏകോപനത്തോടെ പ്രവർത്തിക്കണം. നേന്ത്രവാഴ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രാദേശിക തലത്തില്‍ റോഡ് നിര്‍മാണത്തില്‍ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ പി വത്സലന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ സൗരോര്‍ജ വിളക്കുകള്‍ പ്രകാശമാനമാക്കാന്‍ കെ എസ് ടി പി അടിയന്തരമായി ഇടപെടണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി സുജാത പറഞ്ഞു.

കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. വികസന സമിതി യോഗ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേ പദ്ധതി നിര്‍വഹണത്തിലും എം എല്‍ എ മാരുടെ ആസ്തി വികസന ഫൻഡ് വിനിയോഗത്തിലും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കലക്ടർ യോഗത്തിൽ നിർദേശം നൽകി.

Keywords: Kerala, Kasaragod, News, MLA, Vaccinations, District, District Collector, MLAs with demands at District Development Committee meeting.
< !- START disable copy paste -->

Post a Comment