ഒമാനില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മസ്‌കത്: (www.kasargodvartha.com 21.07.2021) ഒമാനില്‍ കാണാതായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപാച്ചില്‍ കാണാതായ ഒമാന്‍ സ്വദേശിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തെക്കന്‍ ശര്‍ഖിയയില്‍ സൂര്‍ വിലായത്തിലെ  വാദി ബു ക്വാലയില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതെന്ന് സിവില്‍ ഡിഫന്‍സിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഒരു സ്ത്രീ  ഉള്‍പെടെ നാല് പേരെയാണ് വെള്ളപാച്ചില്‍ കാണാതായത്. ഇവര്‍ക്കായി റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. കാണാതായ നാലാമന് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുന്നുവെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

News, Top-Headlines, Gulf, World,, Missing, Death, Woman, Muscat, Missing Omani woman found dead in wadi

Keywords: News, Top-Headlines, Gulf, World,, Missing, Death, Woman, Muscat, Missing Omani woman found dead in wadi

Post a Comment

Previous Post Next Post