ഭാര്യയുടെ അനുജത്തിയേയും കൂട്ടി യുവാവിന്റെ ഒളിച്ചോട്ടം; ഇരുവരെയും പൊക്കി പൊലീസ്

മംഗളുറു: (www.kasargodvartha.com 17.07.2021) ഭാര്യയുടെ അനുജത്തിയേയും കൂട്ടി യുവാവ് ഒളിച്ചോടിയ സംഭവത്തിൽ ഇരുവരെയും പൊലീസ് കണ്ടെത്തി. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസ്ത്വഫ, റൈഹാന (22) എന്നിവരാണ് പിടിയിലായത്. കുടഗിലാണ് ഇവർ ഉണ്ടായിരുന്നത്.

Karnataka, Mangalore, Police, Police-enquiry, Arrest, Court, Police-station, Car, Incident of young man elope with his wife's younger sister; Police found couple.

ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി. എന്നാൽ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങാൻ റൈഹാന വിസമ്മതിച്ചു. ഇതേതുടർന്ന് റൈഹാനയെ മംഗളൂറിലെ റിമാൻഡ് ഹോമിലേക്ക് അയക്കാൻ കോടതി ഉത്തരവിട്ടു.

ജൂലൈ എട്ട് മുതൽ ഇരുവരെയും കാണാതായതായി റൈഹാനയുടെ പിതാവ് മുഹമ്മദ് ആണ് പൊലീസിൽ പരാതി നൽകിയത്. മുഹമ്മദിന്റെ മൂത്തമകൾ സൗദയും മുസ്ത്വഫയും തമ്മിലുള്ള വിവാഹം ഒമ്പത് മാസങ്ങൾക്ക് മുമ്പാണ് നടന്നത്. മകളും മരുമകനും പലപ്പോഴും വീട് സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഈ അവസരങ്ങളിൽ, റൈഹാനയുമായി മുസ്ത്വഫ ബന്ധം സ്ഥാപിക്കുകയുമായിരുന്നുവെന്ന് പിതാവ് പരാതിപ്പെട്ടു.

വിവാഹശേഷം മുസ്ത്വഫയുമായി പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് സൗദ ഭർത്താവിന്റെ വീട്ടിൽനിന്നും പിണങ്ങി വന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിന്റെ തുടർചയായി ജൂലൈ എട്ടിന് രാവിലെ മുസ്ത്വഫയും മാതാവും സൗദയുടെ വീട്ടിൽ കാറിൽ വരികയും, ആ സമയത്ത് ആരോടും പറയാതെ റൈഹാന അതേ കാറിൽ ഒരു ബാഗുമായി മുസ്ത്വഫയ്‌ക്കൊപ്പം പോവുകയും ആയിരുന്നുവെന്നുമാണ് മുഹമ്മദ് പരാതിയിൽ പറഞ്ഞത്.

ഈ പരാതിയിൽ ബെൽത്തങ്ങാടി പൊലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇരുവരെയും കണ്ടെത്താനായത്.

Keywords: Karnataka, Mangalore, Police, Police-enquiry, Arrest, Court, Police-station, Car, Incident of young man elope with his wife's younger sister; Police found couple.
< !- START disable copy paste -->

Post a Comment

Previous Post Next Post